സിഡ്നി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെതിരെ വീണ്ടും വംശീയാധിക്ഷേപം. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സിറാജിനെ കാണികള്‍ അധിക്ഷേപിച്ചത്. ഇതിനെ തുടര്‍ന്ന് ആറു പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സിറാജിനെതിരെയും ജസ്പ്രീത് ബുംറക്കെതിരെയും മോശം പെരുമാറ്റമുണ്ടായി.
ഇന്നലെ എണ്‍പത്തിയാറാം ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം ബൗണ്ടറി ലൈനിനരികില്‍ ഫീല്ഡ്് ചെയ്യാനെത്തിയ സിറാജിനെ , സമീപത്തെ ഗാലറിയിലുണ്ടായിരുന്ന കാണികളില്‍ ചിലര്‍ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു. സിറാജും രഹാനെയും അമ്പയറോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ്് കാണികളെ ഗാലറിയില്‍ നിന്ന്് പുറത്താക്കിയത് .
വംശീയാധിക്ഷേപത്തിനെതിരെ ഇന്ത്യന്‍ ടീം ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ക്രിക്കറ്റ്് ഓസ്ട്രേലിയ ഇന്ത്യയോട്് ക്ഷമ ചോദിച്ചു. ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിന് ഇരയായ സംഭവത്തെ ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അപലപിച്ചു. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന്് ഐസിസി ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: