ഛണ്ഡിഗഡ്: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ പൊലീസുമായി ഏറ്റുമുട്ടിയതോടെ കര്‍ണാലിലെ ഗ്രാമത്തില്‍ കര്‍ഷകരുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച റദ്ദാക്കി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാര്‍ ഖട്ടര്‍. മുഖ്യമന്ത്രിയുടെ സന്ദര്‍ശത്തിന് മുന്നോടിയായി കര്‍ണാല്‍ ജില്ലയിലെ കൈമ്‌ല ഗ്രാമത്തിലേക്ക് കർഷകർ നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ഗ്രാമത്തിലേക്ക് കര്‍ഷകര്‍ പ്രവേശിക്കുന്നത് തടയാന്‍ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
കരിങ്കൊടികളുമായി കൈമ്‌ല ഗ്രാമത്തിലേക്ക് മാര്‍ച്ച് ചെയ്‌തെത്തിയ കര്‍ഷകര്‍ ബിജെപി നേതൃത്വത്തിലുളള സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. കേന്ദ്ര കാര്‍ഷിക നിയമങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനായി ബിജെപി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി തീരുമാനിച്ച ‘കിസാന്‍ മഹാപഞ്ചായത്ത്’ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.
പരിപാടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തേക്ക് കര്‍ഷകര്‍ എത്താതിരിക്കാന്‍ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നയിടങ്ങില്‍ ബാരിക്കേഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ പൊലീസ് തടയാന്‍ ശ്രമിച്ചിട്ടും മാര്‍ച്ച് ചെയ്‌തെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് വേദി തല്ലിത്തകര്‍ത്തു. വേദിയിലേക്ക് ഇരച്ചെത്തിയ കര്‍ഷകര്‍ കസേരകള്‍ വലിച്ചെറിയുന്നതും പോസ്റ്ററുകള്‍ വലിച്ചുകീറുന്നതുമൊക്കെ ദൃശ്യങ്ങളില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: