അരൂക്കുറ്റി: പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റതിനെ തുടര്‍ന്ന് അരൂക്കുറ്റിയില്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി. ലോക്കല്‍ കമ്മിറ്റിയംഗം, മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 36 പാര്‍ട്ടി അംഗങ്ങളെ പുറത്താക്കി.
അരൂക്കുറ്റി പഞ്ചായത്ത് മൂന്നാംവാര്‍ഡിലെ തോല്‍വിയാണ് നടപടിക്ക് പിന്നില്‍. വാര്‍ഡിലെ പാര്‍ട്ടി ഘടകങ്ങള്‍ നിര്‍ദേശിച്ച കെ.എ.മാത്യുവിനെ തള്ളി ലോക്കല്‍ കമ്മിറ്റി പുതിയ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ കെ.എ.മാത്യു റിബലായി മത്സരിച്ച് 128 വോട്ടിന് ജയിച്ചു. വിമതന് ജയിച്ചതിന് പുറമേ പഞ്ചായത്ത് ഭരണവും യുഡിഎഫ് പിടിച്ചതോടെയാണ് ലോക്കല്‍ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്.
പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്തത് വര്‍ഗ വഞ്ചനായണെന്നാണ് നടപടി വിശദീകരിച്ചുകൊണ്ടുളള ലോക്കല്‍ കമ്മിറ്റി സര്‍ക്കുലറിലെ പരാമര്‍ശം. എന്നാല്‍ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് പുറത്താക്കപ്പെട്ടവര്‍ സംസ്ഥാന നേതൃത്വത്തെ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: