Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പീക്കറുടെ വസതിയില്‍ സ്വപ്‌ന എത്തിയിരുന്നു; പി രാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്റെ സ്ഥിരീകരണം

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2021, 08:40 am IST
in Kerala

കൊച്ചി: സ്വര്‍ണം, കറന്‍സി കടത്തു കേസുകളിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്തും നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ഔദ്യോഗിക വസതിയില്‍ ചെന്നിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ചോദ്യം ചെയ്ത കസ്റ്റംസ് ഇതു സംബന്ധിച്ച സൂക്ഷ്മ വിവരങ്ങള്‍ അയ്യപ്പനില്‍നിന്ന് ശേഖരിച്ചു.

ഇതോടെ, സ്പീക്കറെ ചോദ്യം ചെയ്യാനുള്ള വഴി കസ്റ്റംസിന് തുറന്നു കിട്ടി. സ്പീക്കറുടെ വസതിയില്‍ വിദേശ കറന്‍സി അടങ്ങിയ ബാഗ് കൈ മാറിയെന്നാണ് സ്വപ്‌നയും സരിത്തും മൊഴി നല്‍കിയിരുന്നത്. ഇരുവരുടെയും സന്ദര്‍ശനം സ്പീക്കറുടെ ജീവനക്കാരന്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. സ്വപ്‌നയും സരിത്തും വികാസ് ഭവനില്‍ നിയമസഭാ കോംപ്ലക്‌സില്‍ സ്പീക്കറുടെ ഔദ്യോഗിക വസതിയായ നീതിയില്‍ ചെന്നിരുന്നെന്നും സ്വപ്‌നയെ ഒന്നിലേറെ തവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും അയ്യപ്പന്‍ പറഞ്ഞതായാണ് വിവരം. സ്പീക്കറുടെ യാത്രകളും പരിപാടികളും നിശ്ചയിക്കുന്നതില്‍ കെ. അയ്യപ്പന് പ്രധാന പങ്കുണ്ട്.

സ്വപ്‌ന, സ്പീക്കറെ സ്വകാര്യ ചടങ്ങില്‍ ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ വന്നതാണെന്ന ന്യായം അയ്യപ്പന്‍ പറഞ്ഞു. എന്നാല്‍, ആ പരിപാടിയുമായി ബന്ധമില്ലാത്ത സരിത്തിന്റെ സാന്നിധ്യം സംബന്ധിച്ച വിശദീകരണത്തിന് വിഷമിച്ചു. എന്നാണ് സ്വപ്‌ന നീതിയിലെത്തിയത്, എപ്പോള്‍, എന്തായിരുന്നു ദൗത്യം തുടങ്ങിയ കാര്യങ്ങളില്‍ ഓര്‍മയില്ല, രേഖകള്‍ നോക്കണം തുടങ്ങിയ മറുപടികളാണ് അയ്യപ്പന്‍ നല്‍കിയത്. സ്വപ്‌നയുടെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗികമായ ആശയ വിനിമയം നടന്നിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തമായ മറുപടിയില്ല. അയ്യപ്പനെ ഇനിയും ചോദ്യം ചെയ്യും.

സ്പീക്കറെ ചോദ്യം ചെയ്യാന്‍ നടപടി തടസ്സങ്ങള്‍ ഉണ്ടോ എന്ന കാര്യത്തില്‍ കസ്റ്റംസ് കൂടുതല്‍ നിയമോപദേശം തേടി. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ള നിയമജ്ഞരുടെ സഹായമാണ് തേടിയത്. നിയമസഭാ സമ്മേളനത്തിലാണെങ്കിലും ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെടാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ ഹാജരാകാനുള്ള തീയതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉണ്ടാകില്ലെന്നാണ് അറിയുന്നത്.

നിയമസഭാംഗങ്ങള്‍ക്കും സഭാമന്ദിരത്തിലെ ജീവനക്കാര്‍ക്കും നിയമ പരിരക്ഷ തുല്യമാണെന്ന് സ്പീക്കര്‍ വിശദീകരിച്ചത് തെറ്റാണെന്നാണ് തെളിയുന്നത്. നിയമസഭാ ചട്ടം 164, 165 അനുസരിച്ച് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് 14 ദിവസത്തിനു മുന്‍പും സമ്മേളനം കഴിഞ്ഞ് 14 ദിവസവും സിവില്‍ നടപടികളില്‍നിന്ന് എംഎല്‍എയ്‌ക്ക് പരിരക്ഷയുണ്ട്. ക്രിമിനല്‍ കേസുകളില്‍ ഒരു സാധാരണ പൗരനു ലഭിക്കുന്ന ആനുകൂല്യം മാത്രമേ എംഎല്‍എക്കുള്ളൂ.  സഭാ മന്ദിര പരിസരത്ത് അറസ്റ്റ് ചെയ്യുന്നെങ്കില്‍ മാത്രമേ അനുമതിപോലും വേണ്ടതുള്ളൂ.

Tags: keralaസ്പീക്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.