തിരുവനന്തപുരം: തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കുമെന്ന് പത്രവാര്‍ത്ത പ്രചരിപ്പിക്കുന്ന സൈബര്‍ സഖാക്കളെ ട്രോളി യുഎന്‍ ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാന്‍ തീരുമാനിച്ചത്.രാഷ്ട്രീയത്തിനപ്പുറം കല, സാംസ്കാരികം, വ്യവസായം, ടൂറിസം, അധ്യാപനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെ രംഗത്തിറിക്കാനാണ് സിപിഎം നീക്കം. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തുമ്മാരുകുടിയും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാര്‍ത്ത സൈബര്‍ സഖാക്കള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് ഏതു സീറ്റാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമെന്ന് പരിഹസിച്ച് തുമ്മാരുകുടി രംഗത്തെത്തിയത്.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ചൂടുള്ള വാര്‍ത്ത..
മുരളി തുമ്മാരുകുടി (പ്രമുഖരില്‍ രണ്ടാമന്) നിയമ സഭയിലേക്ക് ?
‘ഞെട്ടിക്കുന്ന സ്ഥാനാര്‍ഥി പട്ടിക ഇറക്കാന്‍ സിപിഎം നീക്കം; രാഷ്ട്രീയത്തിനപ്പുറത്തുള്ള ജനപ്രീയരും പട്ടികയില്‍; പരിഗണനയില്‍ ഉള്ളവരുമായി ചര്‍ച്ച തുടങ്ങി’
പ്രമുഖരെ ഇറക്കും
മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതുമുഖങ്ങളെ കൂടുതലായി രംഗത്തിറക്കാന്‍ തീരുമാനിച്ചത്.രാഷ്ട്രീയത്തിനപ്പുറം കല, സാംസ്കാരികം, വ്യവസായം, ടൂറിസം, അധ്യാപനം, മാധ്യമ പ്രവര്‍ത്തനം തുടങ്ങി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച പ്രമുഖരെ രംഗത്തിറിക്കാനാണ് സിപിഎം നീക്കം.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ളവരെ നേരില്‍ കണ്ടു സിപിഎം സംസ്ഥാന നേതാക്കള്‍ ചര്‍ച്ച തുടങ്ങി. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും യുവതീയുവാക്കള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം നല്‍കാനാണ് സിപിഎം നീക്കം.
ഏതു തെരഞ്ഞെടുപ്പു കാലത്തും ഉയരുന്ന പേരാണ് നടന് മമ്മൂട്ടിയുടേത്. കൈരളി ടിവിയുടെ ചെയര്മാന് കൂടിയായ മമ്മൂട്ടിയെ ഇത്തവണയും രംഗത്തിറക്കാന്‍ ശ്രമിക്കും. പ്രളയം, കോവിഡ് പ്രതിരോധ രംഗത്തു ശ്രദ്ധേയ നിര്‍ദേശങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുരളി തുമ്മാരക്കുടിയാണ് മറ്റൊരാള്‍.’
ഇന്നത്തെ പത്ര വാര്‍ത്തയാണ്.
ഫോട്ടോ നല്‍കിയിട്ടില്ലെങ്കിലും ഞാന്‍ പ്രമുഖരില്‍ രണ്ടാമനാണ്, മമ്മൂട്ടിക്ക് തൊട്ടു പിന്നില്‍.
മണ്ഡലം കൂടി പറഞ്ഞിരുന്നെങ്കില്‍ പ്രചാരണം തുടങ്ങാമായിരുന്നു.
(ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു പത്തു മാധ്യമങ്ങളെള് എങ്കിലും ഇങ്ങനെ വാര്‍ത്ത നല്‍കണം എന്നാണ് എന്റെ ആഗ്രഹം. ഇനി വാര്‍ത്ത നല്‍കുന്നവര്‍ക്ക് വേണ്ടി നല്ല ഒരു ഫോട്ടോ ഇവിടെ വക്കുന്നു.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: