Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കൊറോണ വൈറസിനു പിന്നില്‍ കമ്യൂണിസ്റ്റ് ചൈന തന്നെയോ? അന്വേഷിക്കാനെത്തിയ വിദഗ്ധ സംഘത്തെ തടഞ്ഞു; പ്രതിഷേധവുമായി ലോകാരോഗ്യ സംഘടന

സംഘത്തെ ചൈന തടഞ്ഞെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. ഇതോടെ, കൊറോണ വൈറസിനു പിന്നിലെ ദുരൂഹത ഏറുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2021, 04:02 pm IST
in World

ലണ്ടന്‍: കൊറൊണ വൈറസ് മനുഷ്യനിര്‍മിതമാണെന്നും ചൈനയിലെ വുഹാന്‍ ലാബില്‍ സൃഷ്ടിച്ചതാണെന്നുമുള്ള ആരോപണത്തിന് ശക്തിയേറുന്നു. കൊറോണ വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യസംഘടന നിയോഗിച്ച വിദഗ്ധ സംഘത്തെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്ന് ചൈനിസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ വ്യക്തമാക്കി. സംഘത്തെ ചൈന തടഞ്ഞെന്ന് ലോകാരോഗ്യസംഘടനയും വ്യക്തമാക്കി. ഇതോടെ, കൊറോണ വൈറസിനു പിന്നിലെ ദുരൂഹത ഏറുകയാണ്.  

കൊറോണ വൈറസിന്റെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെയാണ് നിയോഗിച്ചത്. എന്നാല്‍, ശാസ്ത്രജ്ഞര്‍ക്ക് ചൈന അനുമതി നല്‍കാതെ വൈകിപ്പിക്കുകയാണ്. ഇത് നിരാശാജനകമാണ്. ചൈനീസ് അധികൃതരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രഥമദൗത്യം ഇതാണെന്ന് അറിയിക്കുകയും ചെയ്തതായി ലോകാരോഗ്യ സംഘടനാ തലവന്‍ ട്രെഡോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

ലോകത്തെമ്പാടും കോവിഡ് രോഗം പരത്താന്‍ കാരണമായത് അതിന്റെ പ്രഭാവകേന്ദ്രമായ ചൈനയുടെ ക്രൂരതയെന്ന് ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. കൊറോണ വൈറസിന്റെ വ്യാപനം നിര്‍ണായകമായ കഴിഞ്ഞ ജനുവരിയില്‍ തന്നെ രോഗത്തെ മഹാമാരിയായി പ്രഖ്യാപിക്കാനും പ്രതിരോധ നടപടികള്‍ ആരംഭിക്കാനും ലോക ആരോഗ്യ സംഘടന തയാറെടുത്തിരുന്നു. എന്നാല്‍, കോവിഡ് വ്യാപനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ് നല്‍കുന്നതില്‍ നിന്ന് ലോകആരോഗ്യ സംഘടനയെ ചൈന സമ്മര്‍ദം ചെലുത്തി വിലക്കിയെന്നാണ് അമേരിക്കന്‍ ചാരസംഘടന സിഎഎ കണ്ടെത്തിയിരിക്കുന്നത്. കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചാല്‍ ലോക ആരോഗ്യസംഘടനയ്‌ക്കുള്ള എല്ലാ സഹായങ്ങളും നിര്‍ത്തുമെന്നും കൊറോണ വൈറസുമായി ബന്ധപ്പെട്ട ഒരു അന്വേഷണവുമായി സഹകരിക്കില്ലെന്നും ചൈന അറിയിക്കുകയായിരുന്നു. കോവിഡ് വ്യാപനം നിര്‍ണായകമായ ജനുവരി മാസത്തില്‍ യുഎസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വാങ്ങിക്കൂട്ടുകയായിരുന്നു ചൈന. ഈ സമയത്ത് ലോകത്തെമ്പാടും രോഗത്തെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ കൊറോണ വൈറസ് വ്യാപനം നല്ലതോതില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമായിരുന്നു. ഇതേകാര്യം ജര്‍മനിയുടെ രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ് വ്യക്തിപരമായി ലോകാരോഗ്യസംഘടനയുടെ അധ്യക്ഷന്‍ ടെഡ്രോസിനെ സമ്മര്‍ദ്ദത്തിലാക്കി എന്നാണ് രഹസ്യാന്വേഷ വിഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. വൈറസ് മനുഷ്യരില്‍ നിന്ന് അതിവേഗം മറ്റുള്ളവരിലേക്ക് പടരുമെന്നും മഹാമാരിയായി പ്രഖ്യാപിക്കണമെന്നുമുള്ള ആരോഗ്യവിദഗ്ധരുടെ നിര്‍ദേശമാണ് ചൈനയുടെ വിരട്ടലിന്റെ ഫലമായ ലോകാരോഗ്യസംഘടന നടത്താതിരുന്നത്.  

കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയില്‍ ചൈനയിലെത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്കിടയിലാണ് ഇത്തരമൊരു നീക്കം നടന്നിരുന്നത്. കോവിഡ് -19 ന് കാരണമാകുന്ന സാര്‍സ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോള്‍ മനുഷ്യരെ ആദ്യം ബാധിക്കാന്‍ തുടങ്ങി എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാണ് സംഘം കോവിഡ് ആദ്യംറിപ്പോര്‍ട്ട് ചെയ്ത ചൈന സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. ഈ അന്വേഷണമാണ് ഇപ്പോള്‍ ചൈന തടഞ്ഞിരിക്കുന്നത്.  

ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നില്‍ ചൈന തന്നെയാണെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യനിര്‍മിത കോവിഡ്-19 വുഹാനിലെ ലാബില്‍ നിന്നാണ് പുറത്തുവന്നതെന്നും ഇക്കാര്യം ചൈനീസ് സര്‍ക്കാരിന് കൃത്യമായി അറിയാമെന്നുമാണ് അവര്‍ പറയുന്നത്. അതേസമയം, ഇക്കാര്യം ഒളിച്ചുവെക്കുന്നതില്‍ ലോകാരോഗ്യ സംഘടനയ്‌ക്കും പങ്കുണ്ടെന്നും അവര്‍ ആരോപിച്ചിരുന്നു.

മുന്‍ എത്രോപ്യന്‍ ആരോഗ്യമന്ത്രിയായ ടെഡ്രോസ് കറകളഞ്ഞ മാവോയിസ്റ്റ് – ലെനിനിസ്റ്റാണ്. ചൈനയുടെ പിന്തുണയോടെയാണ് ടെഡ്രോസ് ലോക ആരോഗ്യ സംഘടനയുടെ അധ്യക്ഷനായത്. അതിനാല്‍ ചൈനീസ് സമ്മര്‍ദം മറികടന്ന് തീരുമാനമെടുക്കാന്‍ ടെഡ്രോസിനാവില്ല.  ലോകാരോഗ്യ സംഘടന ചൈനക്ക്  അനുകൂലമായി കൈകൊണ്ട നടപടികളാണ് കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്നത് വേഗത്തിലാക്കിയത് എന്ന വിമര്‍ശനമാണ് നേരത്തേ ഉയര്‍ന്നിരുന്നു. ഇതു ശരിവയ്‌ക്കുള്ള റിപ്പോര്‍ട്ടുകളാണ് വിവിധരാജ്യങ്ങള്‍ പങ്കുവയ്‌ക്കുയത്.  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം പരസ്യമായി പറയുകയും ലോക ആരോഗ്യ സംഘടനയക്കുള്ള സാമ്പത്തിക പിന്തുണ അമേരിക്ക പിന്‍വലിക്കുകയും ചെയ്തിരുന്നു.  

Tags: ലോകാരോഗ്യ സംഘടനchinacovidVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.