നെടുങ്കണ്ടം: തൂക്കുപാലം കൊശമറ്റം ഫിനാന്‍സിലെ കവര്‍ച്ചാശ്രമം. വയനാട് പോലീസിന്റെ പിടിയിലായ മൂവര്‍ സംഘത്തെ നെടുങ്കണ്ടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
കണ്ണൂര്‍ ഇരിക്കൂര്‍ കാര്യത്ത് ഉനൈസ്(28), താഴെപ്പുര ടി.വി.സഫീര്‍(32), തളിപ്പറമ്പ് ചപ്പന്റകത്ത് അലി അക്ബര്‍(38) എന്നിവരാണ് കഴിഞ്ഞ മാസം വയനാട് പോലീസിന്റെ പിടിയിലായത്. പ്രതികള്‍ മീനങ്ങാടി, പനമരം സ്റ്റേഷനുകളിലെ മോഷണ കേസുകളില്‍ പ്രതികളാണ്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കളെക്കുറിച്ചു നിര്‍ണായക വിവരം ലഭിച്ചത്. നവംബറില്പുലര്ച്ചെ 2.06നും 2.16 നും ഇടയിലാണ് മോഷ്ടാക്കാള്‍ തൂക്കുപാലത്തെ കൊശമറ്റം ഫിനാന്സിനുള്ളില് പ്രവേശിച്ചത്. സ്ഥാപനത്തിനുള്ളില്‍ 1 കോടി രൂപയുടെ സ്വര്‍ണ ഉരുപ്പടികളും 4 ലക്ഷം രൂപയുമുണ്ടായിരുന്നു. കട്ടപ്പന ഡിവൈഎസ്
പി എന്‍.സി. രാജ്മോഹന്‍, നെടുങ്കണ്ടം സി.ഐ പി.കെ.ശ്രീധരന്, നെടുങ്കണ്ടം എസ്ഐ കെ.ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കവര്‍ച്ച സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
ധനകാര്യ സ്ഥാപനത്തിന്റെ ഷട്ടറിന്റെ താഴ്ഭാഗം കമ്പിപ്പാര ഉപയോഗിച്ച് അകത്തി മാറ്റിയ ശേഷമായിരുന്നു മോഷ്ടാക്കള്‍ അകത്ത് കടന്നത്. സ്ഥാപനത്തില്‍ മോഷ്ടാക്കള്‍ കടന്നാല്‍ മുന്നറിയിപ്പ് നല്കുന്ന സംവിധാനം തകരാറിലായിരുന്നു.
അകത്ത് കടന്ന മോഷ്ടാക്കള്‍ കമ്പോര്ഡുകള് തുറന്ന് പരിശോധിച്ച് സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്നും 400 രൂപ അപഹരിച്ചിരുന്നു. സ്ഥലത്ത് വിരലടയാള വിദഗ്ദരും ജില്ലാ ഡോഗ് സ്ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനിയും എത്തി പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: