പേട്ട: പ്രഭുല്ലകുമാറിന്റെ ആത്മഹത്യയെ തുടര്‍ന്ന് ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേയ്സിലെത്തിയ മന്തി കടകംപളളി സുരേന്ദ്രന് കള്ളം പറഞ്ഞ് ജീവനക്കാരുടെ ഇടയില്‍ നിന്ന് തടിതപ്പി.
പ്രാദേശിക പ്രതിഷേധങ്ങളാണ് ക്ലേ ഫാക്ടറിയുടെ പ്രവര്‍ത്തനത്തിന് തടസ്സമെന്ന നിലയിലാണ് മന്ത്രി സംസാരിച്ചത്. ഫാക്ടറി പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട എല്ലാ സൗകര്യവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ടെക്നോ സിറ്റിയില്‍ നിന്ന് കളിമണ്ണ് ഖനനം നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തപ്പോള്‍ അവിടുത്തെ പ്രാദേശികപ്രതിഷേധങ്ങളാണ് തടസ്സമുണ്ടാക്കിയത്. ഈ ഫാക്ടറി പൂട്ടേണ്ട സാഹചര്യം മുമ്പേയുള്ളതാണ്. അത്രയ്ക്കും പ്രദേശത്തെ മലിനപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രദേശത്തെ ജീവനക്കാരെ കരുതി മാത്രമാണ് ഇതുവരെ ആരും പ്രതികരിക്കാത്തത്. മാത്രമല്ല കോടികള്‍ കൊയ്ത് ക്ലേ സംസ്ഥാനത്ത് നിന്നും കടത്തുകയാണ് കമ്പനി ചെയ്യുന്നത്.
എന്നാല്‍ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് ജീവനക്കാര്‍ പറഞ്ഞു. ടെക്നോസിറ്റിയില്‍ നിന്ന് ഖനനം ചെയ്യാനുള്ള അനുമതി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേക്ക് അല്ല ലഭിച്ചത്. പകരം കണ്ണൂരിലെ പാര്‍ട്ടിക്കാരനായ ഇടനിലക്കാരനാണ്. അവിടെനിന്നും ക്ലേ ലഭിക്കുന്നതിലും പരിമിതിയുണ്ട്. ജില്ലയ്ക്കു പുറത്തെ സ്വകാര്യകമ്പനികള്‍ക്ക് വേണ്ടിയാണ് ടെക്നോസിറ്റിയിലെ ഖനനാനുമതിയെന്നും ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: