തിരുവനന്തപുരം; ആയുര്‍വേദത്തിന്റെ ആഗോള ചര്‍ച്ചയും വികാസവും ലക്ഷ്യമിട്ട് നടത്തുന്ന നാലാമത് ഗ്ലോബല്‍ ആയുര്‍വ്വേദ ഫെസ്റ്റിവെല്‍ മാര്‍ച്ച് 12 മുതല്‍ 19 വരെ വെര്‍ച്വല്‍ മീറ്റായി നടത്തും. അന്താരാഷ്ട്ര സെമിനാര്‍, എക്സിബിഷന്, ബിസിനസ് മീറ്റ്, ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ കോണ്‍ക്ലേവ് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികളും വെര്‍ച്വല്‍ ഫെസ്റ്റിവലില്‍ സംഘടിപ്പിക്കുമെന്ന് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെല്‍ ചെയര്‍മാനും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരന് അറിയിച്ചു.
സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ഇന്‍ സയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്റെ (സിസ്സ ) നേതൃത്വത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ (എ എം എ ഐ), ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്, ആയുര്‍വേദ ഡ്രഗ്സ് മാനുഫാക്ടറേഴ്സ് അസോസിയേഷന്, കിസ്മ-സെല്‍ഫ് ഫിനാന്‍സിങ് മാനേജ്മന്റ് അസോസിയേഷന് തുടങ്ങി കേന്ദ്ര സംസ്ഥാന സ്വകാര്യ മേഖലകളില്‍ നിന്നുമുള്ള രാജ്യത്തെ മുപ്പതിലധികം സംഘടനകളുടെയും വിദേശത്തുനിന്നുള്ള 14 സംഘടനകളുടെയും സഹകരണത്തോടെയാണ് ഗ്ലോബല്‍ ആയുര്‍ വേദ മീറ്റ് സംഘടിപ്പിക്കുന്നത്.
എട്ടു ദിവസം നടക്കുന്ന ഫെസ്റ്റിവലില്‍ അഞ്ചു വേദികളിലായി ദിനം പ്രതി 12 മണിക്കൂറോളം വിവിധ സെമിനാറുകള്‍ നടക്കും.കൊവിഡിന്റെ ആവിര്‍ഭാവത്തിനു ശേഷമുള്ള ലോകത്ത് ആയുര്‍വേദത്തിന്റെ പ്രസക്തിയും, രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നത്തില്‍ ആയുര്‍ വേദത്തിന്റെ സാധ്യതകളും കോണ്‍ഫറന്‍സില്‍ മുഖ്യവിഷയമായി അവതരിപ്പിക്കപ്പെടും. ഇത്തവണ എക്സിബിഷനും വെര്‍ച്വലില്‍ നടത്തുന്നതിനാല്‍ ലോകത്തിലെ എല്ലാ ഭാഗത്തും നിന്നുമുള്ള ആയുര്‍വേദ സംരംഭങ്ങളുടെ സ്റ്റാളുകളും ഉണ്ടാകുമെന്ന പ്രത്യേകതയും ഉണ്ട്. ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധര്‍ക്ക് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധി പേര് വെര്ച്വലിലൂടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. ബിസിനസ് മീറ്റ് വെര്‍ച്വല്‍ ആയി നടത്തുന്നത് കാരണം ഈ രംഗത്ത് കൂടുതല്‍ സാധ്യതകളും ലഭ്യമാകും.
മേളയുടെ ഭാഗമായ ആയുര്‍വേദ എക്സിബിഷനില്‍ മെഡിക്കല്‍ ടൂറിസം, ഔഷധസസ്യ, ഗവേഷണം എന്നിവയില്‍ ഊന്നിയുള്ള സാങ്കേതികവിദ്യകളും ഉത്പ്പന്നങ്ങളുംസേവനങ്ങളും പ്രദര്‍പ്പിക്കും. ആയുര്‍വേദ കോളേജുകളുടെ പ്രത്യേക പവലിയനുകളും ആയുര്‍വേദ ശാസ്ത്രത്തിന്റെ ആധുനിക മുഖം, കേരളത്തിനറെ ഔഷധസസ്യസമ്പത്തു എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക പവലിയനുകളും മേളയില്‍ ഉണ്ടായിരിക്കും.
വെര്‍ച്വല്‍ ഫെസ്റ്റിവെല്ലിലെ സെമിനാറുകളില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള പ്രബന്ധങ്ങള്‍ ജനുവരി 10 നകം www. gaf.co.in എന്ന വെബ്സൈറ്റില്‍ വഴി സമര്‍പ്പിക്കണമെന്ന് സെക്രട്ടറി ജനറല്‍ ഡോ. ജി ജി ഗംഗാധരന് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] എന്ന ഇമെയിലിലും 9447205913, 8075222435 നമ്പറുകളിലും വിലാസത്തില്‍ ബന്ധപ്പെടുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: