Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിസ്ഥിതി ലോല പ്രഖ്യാപനം; ഇടുക്കിയില്‍ വീണ്ടും മുതലെടുപ്പിന് നീക്കം

ആഗസ്റ്റ് 13ന് കരട് വിജ്ഞാപനമിറങ്ങിയപ്പോള്‍ അഭിപ്രായ രൂപീകരണത്തിന് പോലും തയാറാകാത്ത രാഷ്‌ട്രീയ പാര്‍ട്ടികളാണ് അന്തിമ വിജ്ഞാപനത്തിന് ശേഷം കസ്തൂരിരംഗന്‍ മോഡല്‍ കുപ്രചരണം ആരംഭിച്ചിരിക്കുന്നത്. 12.8 ചതുരശ്ര കിലോമീറ്റര്‍ ദേശീയോദ്യാനമാണെന്നിരിക്കെയാണ് വ്യാപകമായി ജനവാസമേഖലയുള്‍പ്പെടുത്തിയെന്ന കുപ്രചരണം നടക്കുന്നത്. എന്നാല്‍ റവന്യൂ, തദ്ദേശ ഉദ്യോഗസ്ഥര്‍ക്ക് ജനവാസമേഖല ഉള്‍പ്പെട്ടതായുള്ള വിവരം ലഭിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. പ്രദേശവാസികളുമായി ചര്‍ച്ച നടത്തി മാത്രമായിരിക്കും ലോല മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് ഉദ്യോഗസ്ഥരും പറയുന്നു.

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
Jan 3, 2021, 04:34 pm IST
in Kerala

ഇടുക്കി: മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രധാന മേഖലയെ പരിസ്ഥിതി ലോലമായി പ്രാഖ്യാപിച്ചതിന് പിന്നാലെ കസ്തൂരി രംഗന്‍ മോഡല്‍ മുതലെടുപ്പിന് പാര്‍ട്ടികള്‍ രംഗത്ത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കുപ്രചരണം. മതികെട്ടാന്‍ ചോല ദേശീയോദ്യാനത്തിന് ചേര്‍ന്നുകിടക്കുന്ന 17.5 ച.കി.മീ. സ്ഥലമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനമിറക്കിയത്.  

ആഗസ്റ്റ് 13ന് കരട് വിജ്ഞാപനമിറങ്ങിയപ്പോള്‍ അഭിപ്രായ രൂപീകരണത്തിന് പോലും തയാറാകാത്ത രാഷ്‌ട്രീയ പാര്‍ട്ടികളാണ് അന്തിമ വിജ്ഞാപനത്തിന് ശേഷം കസ്തൂരിരംഗന്‍ മോഡല്‍ കുപ്രചരണം ആരംഭിച്ചിരിക്കുന്നത്. 12.8 ചതുരശ്ര കിലോമീറ്റര്‍ ദേശീയോദ്യാനമാണെന്നിരിക്കെയാണ് വ്യാപകമായി ജനവാസമേഖലയുള്‍പ്പെടുത്തിയെന്ന കുപ്രചരണം നടക്കുന്നത്. എന്നാല്‍ റവന്യൂ, തദ്ദേശ ഉദ്യോഗസ്ഥര്‍ക്ക് ജനവാസമേഖല ഉള്‍പ്പെട്ടതായുള്ള വിവരം ലഭിച്ചിട്ടില്ലെന്നുള്ളതാണ് വസ്തുത. പ്രദേശവാസികളുമായി ചര്‍ച്ച നടത്തി മാത്രമായിരിക്കും ലോല മേഖലയിലെ വികസന പ്രവര്‍ത്തനങ്ങളെന്നാണ് ഉദ്യോഗസ്ഥരും പറയുന്നു.  

പ്രഖ്യാപിത മേഖലയില്‍ അധികവും തോട്ടം മേഖലയാണെന്നിരിക്കെ അടിസ്ഥാനരഹിത ആരോപണമുന്നയിച്ച് ജനവികാരം ഇളക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സ്ഥലത്ത് അടിസ്ഥാന നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്ന കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പ്രചരണം ജില്ലയിലാകമാനം ആരംഭിച്ചുകഴിഞ്ഞു.  

പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിന് തടസമുണ്ടാകില്ലെന്നുറപ്പുണ്ടായിട്ടും ജനത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരണം നടക്കുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും രംഗത്തെത്തി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ വിഷയത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തിയതും ഇതേരീതിയില്‍ തെറ്റിധരിപ്പിക്കുന്ന പ്രചരണമായിരുന്നു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു പിന്തുണയില്‍ മത്സരരംഗത്തിറങ്ങി എംപി സ്ഥാനം നേടിയതോടെ സമരവും അവസാനിപ്പിച്ചിരുന്നു. ഒരുതരത്തിലും ജനത്തെ ബാധിക്കാത്ത വിഷയത്തെ ഉയര്‍ത്തി ഭീതിപര്‍ത്തുന്നതിന് പിന്നില്‍ രാഷ്‌ട്രീയലക്ഷ്യം മാത്രമാണെന്നാണ് പരിസ്ഥിതി സ്‌നേഹികളുടെ പക്ഷം.

Tags: idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ പോലെ ഗുരുവായൂരിലും; ചർച്ചകൾ പലതും തുറന്നു പറയിക്കുന്നു

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

പവര്‍ കട്ടില്ലാത്ത പത്ത് വര്‍ഷങ്ങള്‍ ! എന്തിനീ തള്ളുകള്‍

ജല മാനേജ്‌മെന്റ് ജനകീയമാകണം

ഇന്‍ഡിക്കമ്പനിയിലെ ഡീലര്‍മാര്‍

ശീലിക്കാം ഊര്‍ജ്ജ തന്ത്രം

സിപിഎം ഭരണത്തിലുള്ള അടൂർ സഹകരണബാങ്കിൽ വൻ ക്രമക്കേട്; അഴിമതിക്ക് കൂട്ടു നിൽക്കാത്തതിനാൽ രാജി വച്ച് പ്രസിഡൻ്റ്

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.