Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകള്‍; കരള്‍ പകുത്ത പെണ്‍കരുത്തിന് ജീവിക്കാന്‍ മരച്ചീനി വില്‍പ്പന

വീടില്ല, കുടുംബമില്ല. വാടക വീട്ടില്‍ കഴിയുന്ന ശ്രീരഞ്ജിനിക്ക് ബാക്കി, ദുരിതം മാത്രം... കാണാക്കയങ്ങള്‍. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ട ശ്രീരഞ്ജിനി(41)ക്ക് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായി താല്‍ക്കാലിക ജോലി കിട്ടി. പക്ഷേ പ്രതിമാസം 8,000 രൂപയെന്ന നിസ്സാര തുകയ്‌ക്ക് ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് ഇവര്‍.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jan 3, 2021, 11:25 am IST
in Kerala

തിരുവനന്തപുരം: പിഞ്ചുകുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കരള്‍ പകുത്തു നല്‍കിയ ശ്രീരഞ്ജിനി വഴിയോരത്ത് മരിച്ചീനി വില്‍ക്കുന്നു, ജീവന്‍ നിലനിര്‍ത്താന്‍. സര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കുകളായാല്‍ പിന്നെന്തു ചെയ്യാന്‍….

വീടില്ല, കുടുംബമില്ല. വാടക വീട്ടില്‍ കഴിയുന്ന ശ്രീരഞ്ജിനിക്ക് ബാക്കി, ദുരിതം മാത്രം…  കാണാക്കയങ്ങള്‍. ജീവിത വഴിത്താരയില്‍ ഒറ്റപ്പെട്ട ശ്രീരഞ്ജിനി(41)ക്ക് വട്ടിയൂര്‍ക്കാവ് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ അറ്റന്‍ഡറായി താല്‍ക്കാലിക ജോലി കിട്ടി. പക്ഷേ പ്രതിമാസം 8,000 രൂപയെന്ന നിസ്സാര തുകയ്‌ക്ക് ജീവിതം എങ്ങനെ മുന്നോട്ടുപോകുമെന്നറിയാതെ വീര്‍പ്പുമുട്ടുകയാണ് ഇവര്‍.

പൂജപ്പുര തമലം സ്വദേശിനിയായ അവര്‍ ആശാവര്‍ക്കറായിരുന്നു. 2016 ഫെബ്രുവരിയില്‍ തമലത്തെ അങ്കണവാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് കൊടുക്കാന്‍ പോയപ്പോഴാണ് അലിയ ഫാത്തിമ എന്ന പത്തു മാസം മാത്രമായ കുഞ്ഞിനെ ശ്രീരഞ്ജിനി കണ്ടത്. കണ്ണുകള്‍ മഞ്ഞളിച്ച്, ശോഷിച്ച ദേഹവുമായി അമ്മയുടെ ഒക്കത്തിരുന്ന് വിതുമ്പുന്ന അലിയ ഫാത്തിമ ശ്രീരഞ്ജിനിക്ക് വിങ്ങലായി.  

വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഏപ്രില്‍ ആറിന് അലിയയ്‌ക്ക് ശ്രീരഞ്ജിനി കരള്‍ പകുത്തു നല്‍കി; അതും സൗജന്യമായി. പക്ഷേ ആശുപത്രിയില്‍നിന്ന് തിരിച്ചെത്തിയ ശ്രീരഞ്ജിനിക്ക് ജീവിതം നരകതുല്യമായിരുന്നു. മക്കളായ വൈഷ്ണവിനെയും വൈശാഖിനെയും ഒപ്പംകൂട്ടി ഭര്‍ത്താവ് ശ്രീരഞ്ജിനിയെ ഉപേക്ഷിച്ചു പോയി. ബന്ധുക്കള്‍ വീട്ടില്‍നിന്ന് പടിയിറക്കി. പിന്നെ താമസം വാടക വീടുകളില്‍.  

വട്ടിയൂര്‍ക്കാവില്‍ ശ്രീരഞ്ജിനി താമസിക്കുന്ന വീടിന് 5,000 രൂപയാണ് വാടക. പിന്നെ മറ്റ് ചെലവുകളും മരുന്നും തുടര്‍ചികിത്സയും. വെറും 3,000 രൂപയില്‍ ജീവിതം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പട്ടിണിയും കടവും മാത്രം. അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള വൈകുന്നേരങ്ങളില്‍ ശ്രീരഞ്ജിനി മരച്ചീനി കച്ചവടത്തിനിറങ്ങിയത്. കുണ്ടമണ്‍കടവ് പാലത്തിനരികിലും അറപ്പുര ജങ്ഷനിലുമാണ് മരച്ചീനി വില്‍പ്പന. സ്ഥിരനിയമനം വാഗ്ദാനം ചെയ്ത ആരോഗ്യ വകുപ്പ് ഇപ്പോള്‍ അനങ്ങുന്നില്ല. അവയവ ദാനം പ്രോത്സാഹിപ്പിക്കാന്‍ പണിപ്പെടുന്ന സര്‍ക്കാര്‍ അവയവദാനത്തിന് ശേഷമുള്ള ശ്രീരഞ്ജിനിമാരുടെ ജീവിതം കാണുന്നില്ല.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.