പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് സിനിമ ‘വണ്ടര്‍ വുമണ്‍ 1984’ ഇന്ത്യയില്‍ ഡിസംബര്‍ 24 നു പ്രദര്‍ശനത്തിന്. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ മൊഴി മാറ്റം നടത്തിയിട്ടുണ്ട്.
പ്രശസ്ത ഇസ്രായേല്‍ നടിയും മോഡലുമായ ഗാല്‍ ഗെദോത് ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ലോകത്തെ രക്ഷിക്കുകയെന്ന ദൗത്യമാണ് നായികക്കുള്ളത്. 2017 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വുമണ്‍ സിനിമയുടെ തുടര്‍ച്ചയാണിത്. സ്വര്‍ണ ചിറകുകള് ധരിച്ച്, ആകാശത്തിലൂടെ ഇടിമിന്നല്‍ കണക്ക് പായുന്ന സാങ്കല്‍പ്പിക കഥാപാത്രം ഡയാന എന്ന വണ്ടര്‍ വുമണിന് ഇക്കുറി രണ്ടു പ്രബല എതിരാളികളാണുള്ളത്. മാക്സ് ലോര്‍ഡ് എന്ന പുരുഷ കഥാപാത്രവും, ചീറ്റ എന്ന സ്ത്രീ കഥാപാത്രവും. പെഡ്രോ പാസ്ക്കലും ക്രിസ്റ്റിന് വിഗുമാണ് യഥാക്രമം ഈ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
മുന്‍ ചിത്രങ്ങളില്‍ മറഞ്ഞിരുന്നു സാഹസികത കാട്ടിയിരുന്നതിനു പകരം ഡയാന ഇക്കുറി ബുദ്ധിയും, ശക്തിയും സാഹസികതയും നേരിട്ട് പുറത്തെടുത്ത് ദുഷ്ട ശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിക്കുകയാണ്. സ്റ്റീവ് ട്രെവര്‍ എന്ന പ്രേമഭാജനമായി ക്രിസ് പൈന്‍ വേഷമിട്ടിരിക്കുന്നു. വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് പാറ്റി ജെന്‍കിന്‍സ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: