കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന തൃണമൂല്‍ നേതാവും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ സഹോദരന് സുവേന്ദു അധികാരിയും 5000 അനുയായികളും ബിജെപിയില്‍ ചേര്‍ന്നു. കാന്തി മുന്‍സിപ്പാലിറ്റിയുടെ ഭരണ ചുമതലയില്‍ നിന്ന് കഴിഞ്ഞ ദിവസം തൃണമൂല്‍ സുവേന്ദുവിനെ മാറ്റിയിരുന്നു. പിന്നാലെയാണ് സുവേന്ദുവും അദ്ദേഹത്തോടൊപ്പമുള്ള തൃണമൂല്‍ നേതാക്കളും ബിജെപിയില്‍ ചേര്‍ന്നത്.
സുവേന്ദുവിനൊപ്പം തൃണമൂല്‍ കൗണ്‍സിലര്‍മാരും അയ്യായിരത്തോളം പ്രവര്‍ത്തകും ബിജെപിയില്‍ ചേരുമെന്ന് നേരത്തെ സുവേന്ദു അറിയിച്ചിരുന്നു. ഈ യുദ്ധത്തില്‍ നമ്മള് ജയിക്കും. സഹോദരന്റെ പാത പിന്തുടര്ന്ന്, ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ സുവേന്ദു സൂചന നല്‍കിയിരുന്നു.
എല്ലാ വീടുകളിലും താമര വിരിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശയങ്ങളും വാഗ്ദാനങ്ങളും നിറവേറ്റുന്ന സര്‍ക്കാര്‍ നിലവില്‍ വരുമെന്നും പുതിയ ബംഗാളിനെ സൃഷ്ടിക്കുമെന്നും കിഴക്കന്‍ മിഡ്നാപൂരില്‍ ചേര്‍ന്ന യോഗത്തില്‍ സുവേന്ദു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: