Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നിയമസഭയെ മറയാക്കിയും വെറുപ്പിന്റെ രാഷ്‌ട്രീയം

നിയമസഭയില്‍ പ്രമേയം പാസ്സാക്കിയാല്‍ ഇല്ലാതാവുന്നതല്ല കേന്ദ്ര നിയമങ്ങള്‍. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ അന്തര്‍ സംസ്ഥാന വിനിയോഗം വരുമ്പോള്‍ ഈ സ്ഥിതി മാറും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2021, 06:00 am IST
inEditorial

അധികാരം ഉപയോഗിച്ച് വിഭാഗീയതയുടെ രാഷ്‌ട്രീയം കളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.  കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ നടപടി അനാവശ്യവും പരിഹാസ്യവുമാണ്. രാജ്യത്തെ കോടിക്കണക്കിനു വരുന്ന പാവപ്പെട്ട കര്‍ഷകര്‍ അധ്വാനിച്ചുണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി ശരിയായ വില ലഭിക്കാന്‍ ലക്ഷ്യമിടുന്നതാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന കാര്‍ഷിക നിയമങ്ങള്‍. മുന്‍പ് കോണ്‍ഗ്രസ്സും സിപിഎമ്മും ആവശ്യപ്പെട്ടിരുന്ന, എന്നാല്‍ നടപ്പാക്കാന്‍ ഇച്ഛാശക്തി കാണിക്കാതിരുന്ന നിയമമാണ് മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്. കുപ്രചാരണത്തിലൂടെ ഈ വസ്തുത മറച്ചുപിടിക്കുന്ന തരംതാണ രാഷ്‌ട്രീയമാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പയറ്റുന്നത്. ഇതിന് അവര്‍ നിയമസഭയെയും ദുരുപയോഗിക്കുകയാണ്. എന്തോ മഹാ സംഭവമെന്ന മട്ടില്‍ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്ത് പ്രമേയം പാസ്സാക്കിയവര്‍ സ്വന്തം കാപട്യമാണ് വെളിപ്പെടുത്തിയത്. നവംബര്‍ ഒന്നുമുതല്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ താങ്ങുവില രണ്ടുമാസമായിട്ടും കര്‍ഷകര്‍ക്ക് നല്‍കാതിരിക്കുന്നവരാണ് ദല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ പേരില്‍  മുതലക്കണ്ണീര്‍ ഒഴുക്കുന്നത്. കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രതിനിധികളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ സുപ്രധാനമായ രണ്ട് കാര്യങ്ങളില്‍ ധാരണയിലെത്തുകയും, പ്രശ്‌നപരിഹാരത്തിന് വഴിതുറക്കുകയും ചെയ്തപ്പോഴാണ് പിണറായി സര്‍ക്കാര്‍ പ്രമേയവുമായി രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിലെ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് ലഭിക്കാതിരിക്കാന്‍ പരസ്പര സഹകരണത്തോടെ നിയമനിര്‍മാണം നടത്തിയവരാണ് സിപിഎമ്മും കോണ്‍ഗ്രസ്സും. ഭീകരവാദ കേസില്‍ ജയിലിലടയ്‌ക്കപ്പെട്ട അബ്ദുള്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും നിയമസഭയില്‍ ഇടതു-വലതു മുന്നണികള്‍ ചേര്‍ന്ന് പ്രമേയം പാസ്സാക്കുകയുണ്ടായി. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമല്ലാതിരുന്നിട്ടും പൗരത്വ നിയമഭേദഗതിക്കെതിരെയും പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം പാസ്സാക്കി. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള ഇപ്പോഴത്തെ പ്രമേയം പാഴ്‌വേലയാണ്. പ്രതിഷേധം പ്രകടിപ്പിക്കണമെന്നുണ്ടെങ്കില്‍ സഭ പ്രത്യേകം ചേരണമെന്നില്ല.  ഒപ്പു ശേഖരിച്ചാല്‍ മതിയായിരുന്നു. ജനങ്ങളുടെ നികുതിപ്പണം തുലയ്‌ക്കുന്നതും ഒഴിവാക്കാമായിരുന്നു. പക്ഷേ സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ഉദ്ദേശ്യം മറ്റു ചിലതാണ്. കേന്ദ്രത്തിനെതിരെ നിലകൊള്ളുന്നു എന്നു വരുത്തുക. ഗവര്‍ണറുമായി ബോധപൂര്‍വം ഏറ്റുമുട്ടുക. സര്‍ക്കാരിന്റെ താളത്തിനു തുള്ളാത്ത ഗവര്‍ണറെ ബിജെപിയുടെ ഏജന്റായി ചിത്രീകരിക്കുക. ഗവര്‍ണറെ മുന്‍നിര്‍ത്തി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങളെ കേന്ദ്രം ഹനിക്കുകയാണെന്ന് പ്രചരിപ്പിക്കുക. ഇത്തരം കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി നിയമസഭയെ മറയാക്കുകയാണ് മുഖ്യമന്ത്രി പിണറായി ചെയ്യുന്നത്.

നിയമസഭയില്‍ പ്രമേയം പാസ്സാക്കിയാല്‍ ഇല്ലാതാവുന്നതല്ല കേന്ദ്ര നിയമങ്ങള്‍. കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ അന്തര്‍ സംസ്ഥാന വിനിയോഗം വരുമ്പോള്‍ ഈ സ്ഥിതി മാറും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയങ്ങളില്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനങ്ങള്‍ നിയമനിര്‍മാണം നടത്തിയാല്‍ അതിന് സാധുതയുണ്ടാവില്ല. ഇതൊക്കെ മറച്ചുപിടിച്ചാണ് നിയമനിര്‍മാണം നടത്തുന്നതിന്റെ സാധ്യതയാരായും എന്നൊക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരുത്തരവാദപരമായി പ്രഖ്യാപിക്കുന്നത്. എപിഎംസിയും അതനുസരിച്ചുള്ള ചന്തകളുമൊന്നുമില്ലാത്ത കേരളത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ ചന്ദ്രഹാസമിളക്കുന്നതു പരിഹാസ്യമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാര്‍ഷികോല്‍പ്പാദനം കുറഞ്ഞാല്‍ ഉപഭോക്തൃ സംസ്ഥാനമായ കേരളം വിഷമത്തിലാവുമെന്നാണ് ഒരു സങ്കോചവുമില്ലാതെ ഇക്കൂട്ടര്‍ പറയുന്നത്. ആരാണ് ഇവിടുത്തെ കൃഷിയും കാര്‍ഷിക സമ്പദ്‌വ്യവസ്ഥയും നശിപ്പിച്ചത്? പാര്‍ട്ടി പിളര്‍ത്തുന്നതിനായി അനാവശ്യ സമരം സംഘടിപ്പിച്ച് കൊയ്യാനും വിതയ്‌ക്കാനുമൊക്കെ അനുവദിക്കാതിരുന്നവര്‍ക്ക്  ഇപ്പോള്‍ വെളിപാടുണ്ടായിരിക്കുന്നത് നല്ല കാര്യം തന്നെ. അതു പക്ഷേ പാവപ്പെട്ട കൃഷിക്കാരെ ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള നിയമനിര്‍മാണത്തെ എതിര്‍ത്തുകൊണ്ടാവുന്നത് വിരോധാഭാസമാണ്.  

Tags: Pinarayi Vijayanpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.