മഞ്ചേശ്വരം മുതല്‍ പാറശാല വരെയുള്ള തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കെല്ലാം കഴിഞ്ഞ ദിവസത്തോടെ തലവന്‍മാര്‍ നിലവില്‍ വന്നു. മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നിടത്തൊക്കെ ജനാധിപത്യ വിരുദ്ധമായ ഇടപെടലുകളാണ് നടന്നത്.അവിശുദ്ധ കൂട്ടുകെട്ട് മാത്രമല്ല ചിലയിടങ്ങളില്‍രാഷ്‌ട്രവിരുദ്ധമായബന്ധം പോലും ഇടത് വലത് മുന്നണികള്‍ സ്ഥാപിച്ചു. കാരണംബിജെപിയെഎങ്ങനെയെങ്കിലും അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തണം. അങ്ങനെ ആഗ്രഹിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും ജനാധിപത്യത്തില്‍ രണ്ടു മുന്നണികള്‍ക്കും അവകാശമുണ്ട്. പക്ഷേ അത് ജനാധിപത്യ വിരുദ്ധവും രാഷ്‌ട്ര വിരുദ്ധവുമാകാതെ നോക്കാനുള്ള ബാധ്യതയുംനിങ്ങള്‍ക്കുണ്ടെന്ന് മറക്കരുത്.
ഇടത് വലത് മുന്നണികൾ ഒത്തു കളിച്ചും പരസ്പര സഹായ സഹകരണ മുന്നണി വളർത്തിയും നിരവധി പഞ്ചായത്തുകളിൽ ബിജെപി അധികാരത്തിൽ നിന്ന് അകറ്റി. ജനാധിപത്യ വിരുദ്ധവും ജനഹിതത്തിന് എതിരുമായ ഈ നടപടിയെ അവസരവാദ രാഷ്‌ട്രീയം എന്ന ഗണത്തിൽ പെടുത്തി വേണമെങ്കിൽ നമുക്ക് അവഗണിക്കാം. പക്ഷേ തിരുവനന്തപുരത്തെ വെമ്പായം, പാങ്ങോട്, കൊല്ലം ജില്ലയിലെ പോരുവഴി, പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ, കാസർകോട്ടെ കുമ്പള ഉൾപ്പടെ 10 പഞ്ചായത്തുകളിൽ തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐ പിന്തുണയോടെയാണ് ഇടത്-വലത് മുന്നണികൾ അധികാരത്തിലെത്തിയത്. തീവ്രവാദികൾ ഭരണത്തിലെത്തിയാലും ബിജെപി അധികാരത്തിൽ വരരുതെന്ന ചിന്ത എന്തുകൊണ്ടാണ് ഈ രണ്ടു മുന്നണികൾക്കും ഉണ്ടായത് എന്ന് ഓരോ ജനാധിപത്യ വിശ്വാസിയും ഇരുത്തി ചിന്തിക്കണം. വോട്ട് ചെയ്തതോടെ നമ്മുടെ കടമ തീർന്നു എന്ന് ചിന്തിച്ചാൽ കേരളം മറ്റൊരു കാശ്മീരാകുന്ന കാലം വിദൂരമല്ല.
രാഷ്‌ട്രത്തോട് ഭക്തി ഉള്ള തലമുറ ഉണ്ടാകണം അതിന് സാംസ്കാരിക ദേശീയത വേണം എന്നതാണ് ബിജെപിയുടെ പ്രത്യയ ശാസ്ത്രം. ഇതിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ സംഘടിപ്പിക്കുക എന്നതാണ് ബിജെപിയുടെ നയം. ഇത് സ്വീകാര്യമല്ലാത്ത ഇടത് വലത് കക്ഷികള്‍ക്ക് ഭാരതം എന്ന സങ്കൽപ്പം പോലും ഹറാമാണെന്ന് ചിന്തിക്കുന്ന തീവ്രവാദികൾ താലോലിക്കപ്പെടേണ്ടവരാണെന്ന് തോന്നുന്നു. ഈ സമകാലിക യാഥാർത്ഥ്യം പേടിപ്പെടുത്തുന്നതാണ്. ഭൂരിപക്ഷ ജനതയുടെ നിലനിൽപ്പിനെപ്പറ്റി ആശങ്കപ്പെടുന്നു എന്നതാണ് ബിജെപിയുടെ മേലുള്ള കുറ്റം. പക്ഷേ തങ്ങളുടെ മതത്തിൽ വിശ്വസിക്കാത്തവരെയെല്ലാം കൊന്നു തള്ളണമെന്ന പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർ മാന്യൻമാരാകുന്നു. അവരെ പങ്കാളികളാക്കാം, അവരുടെ പിന്തുണ തേടാം അവർക്ക് സമൂഹത്തിൽ മാന്യത കൽപ്പിച്ച് നൽകാം. പക്ഷേ ഭാരതത്തെ ആരാധിക്കുന്ന ഒരു തലമുറ വളർന്നു വരുന്നതിനെ എന്ത് വില കൊടുത്തും ഇവർ തടയും.
അള്ളാഹുവിന്റെ ചിത്രം വരച്ചാൽ തലവെട്ടും, ചോദ്യ പേപ്പറിൽ മുഹമ്മദ് എന്ന് പേര് ഉപയോഗിച്ച് ഒരു ഉദാഹരണം പോലും പറഞ്ഞാൽ കൈവെട്ടും, പ്രണയം നടിച്ച് മറ്റ് മത വിഭാഗത്തിൽ പെട്ട പെൺകുട്ടികളെ സിറിയയിലെ തീവ്രവാദ ക്യാമ്പിൽ കൊണ്ടു പോകും, കേരളത്തിൽ തീവ്രവാദ ക്യാമ്പുകള്‍ നടത്തും, ലോകമെമ്പാടുമുളള തീവ്രവാദ പ്രവർത്തനങ്ങൾക്ക് കേരള മണ്ണിൽ പരിശീലനം നൽകും. ഇതൊക്കെ ചെയ്യുന്നവരെക്കാള്‍ അപകരമാണ് രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനം എന്ന സന്ദേശം പരത്തുന്നത് എന്തിനാണ്?. ഇതിന് പിന്നിൽ രാഷ്‌ട്രീയ നിലപാടുകൾ മാത്രമാണോ? കേരളത്തിന്റെ സമസ്ത മേഖലകളിലും കടന്നു കയറിയ തീവ്രവാദ മനോനിലയാണ് ഇതിന് കാരണം. വിദേശ ഫണ്ടിംഗാണ് പ്രധാനം. സാമൂഹ്യ ജീവിതത്തിൽ മത നിലപാടിനല്ല രാഷ്ട സുരക്ഷയ്‌ക്കാണ് പ്രാധാന്യം എന്ന ചിന്ത ഉയർന്നു വരുന്നതിനെ അതു കൊണ്ടാണ് ഈ രണ്ടു കക്ഷികളും ഭയക്കുന്നത്. രാഷ്‌ട്രബോധമുണ്ടായാൽ വിദേശ ഫണ്ടിംഗിന് പ്രസക്തിയില്ലാതാകും. അതോടെ വരുമാന മാർഗ്ഗം നിലയ്‌ക്കും. ഇതല്ലേ യാഥാർത്ഥ്യം?
തുടർച്ചയായി 6 വർഷം ഉൾപ്പടെ 12 വർഷം ഈ രാജ്യത്തെ നയിച്ച പ്രസ്ഥാനവും, പാർട്ടിയുമാണ് ബിജെപി. തീവ്രവാദികളെക്കൂട്ടു പിടിച്ചാലും ബിജെപി പഞ്ചായത്ത് ഭരിക്കരുതെന്ന് നിങ്ങൾ ചിന്തിക്കാൻ എന്താണ് കാരണം? രാഷ്രീയമായ വിയോജിപ്പ് അല്ലാതെ മറ്റെന്താണ് നിങ്ങളുടെ ബിജെപി വിരോധത്തിന് കാരണം? രണ്ട് കാരണങ്ങൾ മാത്രമാണ് ചൂണ്ടിക്കാണിക്കാനുള്ളത്. ഒന്ന് തീവ്രവാദ സംഘടനകളിൽ നിന്ന് കിട്ടുന്ന സഹായം നിലയ്‌ക്കുമോ എന്ന ഭയം. മറ്റൊന്ന് ബിജെപി അധികാരത്തിൽ എത്തിയാൽ ജനം നിങ്ങളെ എന്നെന്നേക്കുമായി തൂത്തെറിയുമോയെന്ന ആശങ്ക. രണ്ടാമത്തെ ആശങ്കയ്‌ക്ക് പരിഹാരം രാജ്യത്തെ ഒറ്റുകൊടുക്കുക എന്നതല്ല. രണ്ടായാലും നാം കരുതിയിരിക്കണം. ഇവർ ബിജെപിയെ ചൂണ്ടിക്കാണിച്ച് തീവ്രവാദത്തെ ക്ഷണിച്ചു വരുത്തുകയാണ്. ബിജെപിയെക്കാൾ നാടിന് നല്ലത് എസ്.ഡി.പി.ഐ ആണെന്ന് സ്ഥാപിക്കുന്നതിലൂടെ ഇവർ കേരളത്തെ മറ്റൊരു കാശ്മീരോ സിറിയയോ ആക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: