Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏലപ്പാറയില്‍ ആറ്റുപുറമ്പോക്ക് കൈയേറി ഡിസിസി മെമ്പറുടെ കെട്ടിട നിര്‍മ്മാണം

ഡിസിസി മെമ്പറായ പൈങ്ങാലിയില്‍ മജു പി. ജോര്‍ജാണ് സ്ഥലം കൈയേറി 2000 ചതുരശ്ര അടിയോളം വലിപ്പമുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് ഇത്തരത്തില്‍ കൈയേറി കെട്ടിടം നിര്‍മ്മിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2020, 12:14 pm IST
in Kerala
ഏലപ്പാറയില്‍ ആറ്റിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം

ഏലപ്പാറയില്‍ ആറ്റിലേക്ക് ഇറക്കി നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടം

പീരുമേട്: ഏലപ്പാറയില്‍ പഞ്ചായത്ത് അധികൃതര്‍ നോക്കി നില്‍ക്കെ സ്റ്റോപ്പ് മെമ്മോ മറികടന്ന് ആറ് കൈയേറി നിര്‍മ്മാണം. ഏലപ്പാറ പാലത്തിന് സമീപമാണ് ആറ്റുപുറംമ്പോക്ക് കൈയേറിയാണ് വന്‍കിട കെട്ടിടത്തിന്റെ നിര്‍മ്മാണം നടക്കുന്നത്.  

ഡിസിസി മെമ്പറായ പൈങ്ങാലിയില്‍ മജു പി. ജോര്‍ജാണ് സ്ഥലം കൈയേറി 2000 ചതുരശ്ര അടിയോളം വലിപ്പമുള്ള കെട്ടിടം നിര്‍മ്മിക്കുന്നത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള സ്ഥലമാണ് ഇത്തരത്തില്‍ കൈയേറി കെട്ടിടം നിര്‍മ്മിക്കുന്നത്. ഇതിന്റെ വാര്‍ക്ക വരെയുള്ള പണികള്‍ നിലവില്‍ പൂര്‍ത്തിയായി.

സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരിടപ്പെട്ട് നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായി പ്രതികരിക്കാന്‍ ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറിയും തയ്യാറായില്ല. നാവ് കുഴയുന്ന രീതിയിലായിരുന്നു ഇയാളുടെ സംസാരം.

രണ്ടാഴ്ച മുമ്പാണ് ഇവിടെ നിര്‍മ്മാണം ആരംഭിച്ചത്. കോണ്‍ക്രീറ്റ് പില്ലറുകള്‍ നിര്‍മ്മിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയിലാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര വാര്‍ത്തത്. പഞ്ചായത്തിന്റെ ഭരണം കോണ്‍ഗ്രസിന് ഉറപ്പായതോടെയാണ് ഇത്തരമൊരു നടപടി ഡിസിസി അംഗത്തിന്റെ ഭാഗത്ത് നിന്ന് തന്നെ വരുന്നത്. കഴിഞ്ഞ മഴക്കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ വെള്ളം കയറിയ സ്ഥലമാണിത്. ഇതിന് സമീപത്തായി ഓട്ടോറിക്ഷ സ്റ്റാന്റിനായി പഞ്ചായത്ത് അധികൃതര്‍ ആറില്‍ ഫില്ലറുകള്‍ വാര്‍ത്തെങ്കിലും പിന്നീട് വെള്ളപ്പൊക്ക സാധ്യത മുന്നില്‍ കണ്ട് ഈ ജോലി വേണ്ടെന്ന് വെച്ചിരുന്നു.  

സ്ഥലത്തിന് പട്ടയമോ, പഞ്ചായത്ത് അനുമതിയോ ഒന്നും വാങ്ങിയിരുന്നില്ല. നിര്‍മ്മാണം ആരംഭിച്ചതോടെ പഞ്ചായത്ത് ഇടപെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നതായി സെക്രട്ടറി അറിയിച്ചു. നിര്‍മ്മാണം നടത്തിയത് പൊളിച്ച് നീക്കുമെന്നും ഇദ്ദേഹം പറഞ്ഞു. വീടിന് മുന്‍വശം കെട്ടിയെടുക്കുന്നുവെന്ന വ്യാജേനെയായിരുന്നു നടപടി. അതേ സമയം നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാന്‍ പോലീസിന്റെ സഹായം തേടുകയോ കൃത്യ സമയത്ത് നടപടി എടുക്കുകയോ പഞ്ചായത്ത് സെക്രട്ടറി ചെയ്തില്ലെന്ന് പ്രദേശവാസികളും പറയുന്നു.  

സെക്രട്ടറിയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കും

സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിയ്‌ക്ക് ഗുരുതര വീഴ്ച പറ്റിയതായും ഇയാള്‍ക്കെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ പറഞ്ഞു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ നടപടി എടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.  

കഴിഞ്ഞ രാത്രി വാര്‍ക്ക നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ചൊവ്വാഴ്ച തന്നെ സെക്രട്ടറിയോട് പണി നിര്‍ത്തിവെയ്‌പ്പിക്കാനും പണിയായുധങ്ങള്‍ പിടിച്ചെടുക്കാനും ആവശ്യപ്പെട്ടിരുന്നു. പണി പൂര്‍ത്തിയായ സ്ഥിതിയ്‌ക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട് തേടിയ ശേഷം നടപടിക്കായി സര്‍ക്കാരിന് വിവരം കൈമാറുമെന്ന് കളക്ടര്‍ പറഞ്ഞു.

Tags: buildingriver
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോണ്‍ക്രീറ്റ് സ്ലാബ് തകര്‍ന്നുവീണ് മരണം 4 ആയി

മഹാമാഘ മഹോത്സവം സമാപിച്ചതിന്റെ പിറ്റേന്ന് ഭാരതപ്പുഴയുടെ തീരത്ത് മഹാശുചീകരണയജ്ഞം നടത്തിയതിനു
ശേഷം സേവാഭാരതി പ്രവര്‍ത്തകര്‍ മഹാമാഘ സഭ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, ഉത്തര കേരളം പ്രാന്ത പ്രചാരക് അ. വിനോദ് തുടങ്ങിയവര്‍ക്കൊപ്പം
നിളയില്‍ സ്‌നാനം ചെയ്യുന്നു
Kerala

നിളാ തീരത്ത് സേവാഭാരതിയുടെ ശുചീകരണ യജ്ഞം

Kerala

കുറ്റ്യാടി പുഴയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

World

സ്വർണം ഒഴുകുന്ന ഇന്ത്യൻ നദി, എത്ര വേണമെങ്കിലും വാരിയെടുക്കാം

Kerala

ഫിറ്റ്‌നസ് ഇല്ലാതെ അടച്ചിട്ട സ്‌കൂള്‍ കെട്ടിടത്തില്‍ പോളിംഗ് ബൂത്ത് ഒരുക്കിയെന്ന് പരാതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടന്‍ സുധീര്‍ കരമനയുടെ സ്ഥാനാര്‍ത്ഥിത്വം : ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി

കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവിൽ പതിനായിരങ്ങൾ കാവുതീണ്ടി

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.