തിരുവനന്തപുരം : ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. ജനിതകം മാറ്റം സംഭവിച്ചിട്ടുള്ള കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താലും നമുക്ക് അതിനെ നേരിടാന്‍ സാധിക്കും. വൈകുന്നേരത്തോടെ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ജനങ്ങള്‍ കരുതലും ജാഗ്രതയും തുടരണം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദേശത്തു നിന്നും എത്തുന്നവര്‍ക്ക് കര്‍ശ്ശന നിരീക്ഷണം ഏര്‍പ്പെടുത്തും. സംസ്ഥാനത്ത് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഷെലജ അറിയിച്ചു.
ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ആറ് പേര്‍ക്ക് ജനിതകമാറ്റം സംബവിച്ച കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ പ്രത്യേകം സജ്ജീകരിച്ച മുറിയിലേക്ക് മാറ്റി നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്.
ബെംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ക്കും, പുനെ എന്‍ഐവിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുള്ള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: