Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാധ്യമ ‘കേസരി’യുടെ മഹത്തായ കുതിച്ചുചാട്ടം

സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അറിയാനും അറിയിക്കാനും ഐക്യപ്പെടാനുമുള്ള ഒരു മാധ്യമ സംസ്‌കാരം ഊട്ടിയുറപ്പിക്കുന്ന കേസരിക്ക് ഞങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Janmabhumi Online by Janmabhumi Online
Dec 29, 2020, 03:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

മലയാള മാധ്യമരംഗത്ത് ഏഴ് പതിറ്റാണ്ടുകാലത്തെ അഭിമാനകരമായ വളര്‍ച്ച അടയാളപ്പെടുത്തുകയാണ് കേസരി വാരിക. ചരിത്ര നഗരമായ കോഴിക്കോട് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഇന്ന് ഉദ്ഘാടനം നിര്‍വഹിക്കുന്ന ആസ്ഥാന മന്ദിരവും മാധ്യമ പഠന ഗവേഷണ കേന്ദ്രവും വലിയൊരു കാല്‍വയ്‌പ്പാണ്. മാധ്യമങ്ങളുടെ തട്ടകം എന്നുകൂടി വിശേഷിപ്പിക്കാവുന്ന കോഴിക്കോടിന്റെ മണ്ണില്‍ ഉയര്‍ന്നുവന്നിരിക്കുന്ന കേസരിയുടെ ഈ കാര്യാലയം കേരളത്തിന്റെയെന്നല്ല, രാജ്യത്തിന്റെ പോലും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്. ചിരപുരാതനവും നിത്യനൂതനവുമായ ദേശീയത എന്ന ആശയത്തില്‍ അടിയുറച്ചു നില്‍ക്കുകയും, അതിന്റെ പ്രഭാവത്താല്‍ സമസ്ത ജീവിത മേഖലകളെയും അനുഗൃഹീതമാക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ ജിഹ്വയെന്ന നിലയ്‌ക്ക് കേസരി വെട്ടിപ്പിടിച്ച വിജയത്തിന്റെ തിളങ്ങുന്ന പ്രതീകമാണ് ഈ ആസ്ഥാന മന്ദിരം. കേരളത്തിന്റെ പത്രപ്രവര്‍ത്തന രംഗത്ത് സാമൂഹ്യ പ്രതിബദ്ധതയുടെയും ആദര്‍ശ വിശുദ്ധിയുടെയും പ്രകാശഗോപുരമായിരുന്ന വി.എം. കൊറാത്തിന്റെ പേരില്‍ ആരംഭിക്കുന്ന മാധ്യമ പഠന ഗവേഷണ കേന്ദ്രം അറിവിന്റെയും വിവര സാങ്കേതിക വിദ്യയുടെയും അനുദിനം വികസിക്കുന്ന ചക്രവാളത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുന്നു. മീഡിയാ സ്‌കൂള്‍, റിസര്‍ച്ച് ലൈബ്രറി, ഡിജിറ്റല്‍ ലൈബ്രറി, ഡിജിറ്റല്‍ ആര്‍ക്കേവ്, മിനി തിയേറ്റര്‍, പ്രസിദ്ധീകരണ വിഭാഗം, പുസ്തകശാല, അതിഥി മുറികള്‍, ഹോസ്റ്റല്‍ എന്നിങ്ങനെ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന ഈ സ്ഥാപനം മാധ്യമരംഗത്തെ മികവിന്റെ കേന്ദ്രമായി മാറുമെന്നതില്‍ സംശയമില്ല.

കേരളത്തിന്റെ മണ്ണില്‍ ഹിന്ദുത്വ-ദേശീയ ശക്തികളെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ക്ക് മറുപടിയായി ആരംഭിച്ച കേസരി വാരികയ്‌ക്ക് പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച് മുന്നേറിയ ചരിത്രമാണുള്ളത്. മഹാരാഷ്‌ട്രയില്‍നിന്ന് ആര്‍എസ്എസ് പ്രചാരകനായെത്തിയ ശങ്കര്‍ ശാസ്ത്രി മുന്‍കയ്യെടുത്ത് കേവലം പതിമൂന്ന് രൂപയുടെ മൂലധത്തോടെ പ്രസിദ്ധീകരണം തുടങ്ങിയ കേസരി കഠിനപഥങ്ങളിലൂടെയാണ് മുന്നേറിയത്. കേരളത്തില്‍ കോഴിക്കോട്ടു നിന്നുതന്നെ തുടക്കം കുറിച്ച ആര്‍എസ്എസിനെ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ചവരെ ആശയപരമായി നേരിടാനുള്ള കരുത്ത് കേസരി യായിരുന്നു. ആര്‍എസ്എസിനെ ഗാന്ധിവധത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്താനും, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അടിച്ചമര്‍ത്താനും അക്കാലത്തെ ഭരണകൂട ശക്തികള്‍ മുതിര്‍ന്നപ്പോള്‍ വീറോടെ പേരാടാന്‍ കേസരി മുന്നില്‍ തന്നെയുണ്ടായിരുന്നു. അങ്ങാടിപ്പുറം തളി ക്ഷേത്ര പുനര്‍നിര്‍മാണത്തിനു വേണ്ടിയും, മതത്തിന്റെ അടിസ്ഥാനത്തിലുള്ള മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെയും, അയോധ്യ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചും, മാറാട് കൂട്ടക്കൊലയ്‌ക്കു പിന്നിലെ ശക്തികളെ തുറന്നുകാട്ടിയും മറ്റും കേസരി നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് സമാനതകളില്ല. മാര്‍ക്‌സിസ്റ്റക്രമ രാഷ്‌ട്രീയത്തിനും, സാംസ്‌കാരിക രംഗത്തെ ഇടതുപക്ഷ അധിനിവേശത്തിനുമെതിരെ ആശയപരമായ ചെറുത്തുനില്‍പ്പുകള്‍ക്ക് കേസരി നേതൃത്വം നല്‍കി. വിട്ടുവീഴ്ചയില്ലാത്ത ഈ പോരാട്ടം പതിന്മടങ്ങ് ശക്തിയോടെ ഇന്നത്തെ അതിന്റെ സാരഥികള്‍ തുടരുകയാണ്. മാധ്യമരംഗത്ത് വിലപ്പെട്ട സംഭാവനയര്‍പ്പിക്കുന്നവര്‍ക്ക് രാഷ്‌ട്ര സേവാ പുരസ്‌കാരം, പുതുതലമുറയിലെ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രാഘവീയം പുരസ്‌കാരം എന്നിങ്ങനെ രണ്ട് പുരസ്‌കാരങ്ങള്‍ വര്‍ഷംതോറും കേസരി നല്‍കുന്നുണ്ട്.  

സാംസ്‌കാരിക ദേശീയത അതിന്റെ ഈറ്റില്ലമായ ഭാരതത്തില്‍ ഇന്ന് വിജയക്കൊടി പാറിക്കുമ്പോഴും  കേസരിയെപ്പോലുള്ള ജിഹ്വകള്‍ക്ക് വിശ്രമിക്കാന്‍ സമയമില്ല. ഭാരതത്തെ കേന്ദ്രീകരിച്ച് പുത്തന്‍ ലോകക്രമം ഉരുത്തിരിയുന്നതിനെ ചെറുക്കാന്‍ ആഗോളതലത്തില്‍ സനാതനധര്‍മത്തിന്റെ ശത്രുക്കള്‍ കൈകോര്‍ക്കുകയാണ്. ഉയിര്‍ത്തെഴുന്നേറ്റ ദേശീയ ശക്തികളുടെ മുന്നേറ്റം തടയാന്‍ സഹസ്രകോടികളുടെ സാമ്രാജ്യത്വ മൂലധനം ഭാരതത്തിലേക്ക് ഒഴുക്കുന്നു. സനാതന ധര്‍മത്തിന്റെ സാര്‍വലൗകികമായ ദൗത്യത്തെ അട്ടിമറിക്കാന്‍ ഭാരതത്തില്‍ അതിന്റെ ശത്രുക്കള്‍ രാഷ്‌ട്രീയത്തിലടക്കം മുന്നണിയായി വര്‍ത്തിക്കുന്നു. മതപരവും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഈ ശക്തികള്‍ കേരളത്തില്‍ ഏറ്റവും സജീവമാണ്. മാധ്യമരംഗത്ത് പല മുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും, അവിശുദ്ധ സഖ്യത്തിലേര്‍പ്പെട്ടിരിക്കുകയും ചെയ്യുന്ന ഇക്കൂട്ടരെ ആശയപരമായും സര്‍ഗാത്മകമായും നേരിടുകയെന്നത് കേസരിയുടെ ദൗത്യമാണ്. ഈ ദൗത്യപൂര്‍ത്തീകരണത്തിനുള്ള മഹത്തായ കുതിച്ചുചാട്ടമാണ് പുതിയ ആസ്ഥാന മന്ദിരത്തിലൂടെയും മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലൂടെയും സാക്ഷാത്കരിക്കപ്പെടുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് അറിയാനും അറിയിക്കാനും ഐക്യപ്പെടാനുമുള്ള ഒരു മാധ്യമ സംസ്‌കാരം ഊട്ടിയുറപ്പിക്കുന്ന കേസരിക്ക് ഞങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Tags: 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies