Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമൃതവര്‍ഷത്തില്‍ ഉണര്‍ന്ന് രോഹിത കുമാരന്‍

ഹേ, കാന്താ, സ്വാമിദ്രോഹം ചെയ്യാതെ എന്റെ തല വേഗം തന്നെ ഛേദിക്കണം. അങ്ങ് ഒരിക്കലും അസത്യവാനാകരുത്. സ്വാമിദ്രോഹമോ, പരദ്രോഹമോ അങ്ങയില്‍ ഉണ്ടാവരുത്.

എ പി ജയശങ്കര്byഎ പി ജയശങ്കര്
Dec 28, 2020, 03:00 am IST
inSamskriti

പുത്രന്റെ മൃതദേഹവും മടിയില്‍ കിടത്തി ചന്ദ്രമതി എണ്ണിപ്പെറുക്കി കരഞ്ഞപ്പോള്‍ മകന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഹരിശ്ചന്ദ്രനും ഏറെക്കരഞ്ഞു. കളിക്കാന്‍ പോയ മകനെ പാമ്പുകടിച്ചതും തനിക്ക് യഥാസമയം അടുത്തെത്താന്‍ കഴിയാത്തതുമായ  എല്ലാ കാര്യങ്ങളും ഇതിനിടെ ചന്ദ്രമതി ഹരിശ്ചന്ദ്രനോട് വിശദീകരിച്ചു.  

താന്‍ ചണ്ഡാളദാസനായി ശ്മശാന കാവല്‍ക്കാരനായ രീതി ഹരിശ്ചന്ദ്രനും ഭാര്യയെ അറിയിച്ചു. പെട്ടെന്നാണ് ചന്ദ്രമതി ഒരു കാര്യം ഓര്‍ത്തത്. മകന്റെ ശരീരം ശ്മശാനത്തിലെത്തിച്ച് ദഹിപ്പിക്കുന്നതുവരെമാത്രമാണ് ഹരിശ്ചന്ദ്രന്റെ യജമാനന്‍ ചണ്ഡാളദേവന്‍ തനിക്ക് സമയം അനുവദിച്ചിരിക്കുന്നത്. മകന്റെ ദേഹം ചിതയില്‍ ദഹിപ്പിച്ചാലുടന്‍ ഹരിശ്ചന്ദ്രന്‍ വധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് സത്യവിരുദ്ധമാകും.  

‘കുരുഷ്വ സ്വാമിനഃ

പ്രേഷ്യം ഛേദയിത്വാശിരോമമ

സ്വാമിദ്രോഹോ ന തേ സ്ത്വദ്യ  

മാസത്യോഭവഭൂപതേ’

ഹേ, കാന്താ, സ്വാമിദ്രോഹം ചെയ്യാതെ എന്റെ തല വേഗം തന്നെ ഛേദിക്കണം. അങ്ങ് ഒരിക്കലും അസത്യവാനാകരുത്. സ്വാമിദ്രോഹമോ, പരദ്രോഹമോ അങ്ങയില്‍ ഉണ്ടാവരുത്.  

‘ഭവിഷ്യസി പതിസ്ത്വംമേ

ഹ്യന്യസ്മിന്‍ ജന്മനി പ്രഭോ’

ഇനിയൊരു ജന്മമുണ്ടെങ്കില്‍ അന്നും അങ്ങയെത്തന്നെ എനിക്ക് ഭര്‍ത്താവായി ലഭിക്കാന്‍ ഇടവരണമേ. ഇതെല്ലാം കേട്ട് അല്‍പം വിഷമത്തോടെ ഹരിശ്ചന്ദ്രന്‍ ചിതയൊരുക്കി. മകന്റെ ദേഹം അതിനു മുകളില്‍ വെച്ചു. ഈ ചിതയെരിയുമ്പോള്‍ അതില്‍ തന്നെ ഭാര്യാ ശരീരവും ദഹിപ്പിക്കേണ്ടി വരുന്ന അവസ്ഥ ചിന്തിച്ചു.

ഹരിശ്ചന്ദ്രന്‍ വേദനയോടെ തന്റെ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ച് തൊഴുതു. പഞ്ചകോശാന്തരസ്ഥയായ ജഗദീശ്വരി ശതാക്ഷീ ദേവിയെ അദ്ദേഹം വന്ദിച്ചു. ജഗത്പാലന തത്പരയായ കരുണാരസ സാഗരയായ ആ അമ്മയെ മനസില്‍ ധ്യാനിച്ചു നില്‍ക്കുമ്പോഴാണ് ധര്‍മദേവനേയും ദേവേന്ദ്രനേയും മുന്‍ നിര്‍ത്തി ദേവസമൂഹം അവിടെ വന്നു ചേര്‍ന്നത്. അവര്‍ ഹരിശ്ചന്ദ്രനെ വിളിച്ചു.

ഹേ, ഹരിശ്ചന്ദ്ര മഹാരാജന്‍ ഞങ്ങള്‍ ദേവന്മാര്‍ അങ്ങയെ ദര്‍ശിക്കാനാണ് വന്നിരിക്കുന്നത്.  സത്യനിഷ്ഠയില്‍ ഞങ്ങളെല്ലാം സന്തുഷ്ടരായിരിക്കുന്നു. വിശ്വാമിത്ര മഹര്‍ഷിയും ഇതാ അങ്ങയുടെ മുന്നില്‍ വളരെ സന്തോഷവാനായി സംതൃപ്തിയോടെ വന്നിരിക്കുന്നു.  

‘വിശ്വത്രയേണയോമൈത്രീം  

കര്‍ത്തുമിഛതി ധര്‍മതഃ

വിശ്വാമിത്ര സതേ ഭീഷ്ട  

മാഹര്‍ത്തും സമ്യഗിഛതി’  

എല്ലാവരോടും മൂന്നുലോകത്തോടും മൈത്രി  

പുലര്‍ത്താന്‍ ഇഛിക്കുന്നവനാണ് വിശ്വാമിത്ര മഹര്‍ഷി. അദ്ദേഹം നിന്നില്‍ പ്രസാദിച്ച് നിന്നെ അനുഗ്രഹിക്കാനാണ് എത്തിയിട്ടുള്ളത് എന്ന് ധര്‍മദേവനും ഇന്ദ്രദേവനുമെല്ലാം ഹരിശ്ചന്ദ്ര മഹാദേവനെ ബോധ്യപ്പെടുത്തി.  

ഇതിനിടില്‍ ദേവേന്ദ്രന്‍ രോഹിതന്റെ ശരീരത്തില്‍ അമൃത വര്‍ഷം പൊഴിച്ചു. അപമൃത്യു വിനാശത്തിന് അതു കാരണമായി. ഹരിശ്ചന്ദ്രപുത്രന്‍ രോഹിതന്‍ ഉറക്കത്തില്‍ നിന്നെന്ന പോലെ ഉണര്‍ന്നെഴുന്നേറ്റു. തന്റെ പുത്രന്‍ ഉണര്‍ന്നെഴേന്നേറ്റതു കണ്ട് ഹരിശ്ചന്ദ്രന്‍ അവനെ ആലിംഗനം ചെയ്തു. ചന്ദ്രമതി മകനെ തുരുതുരാ ഉമ്മ വച്ച്  ശതാക്ഷീദേവിയോട് നന്ദി പറഞ്ഞു. എല്ലാം ശതാക്ഷീമാതാവിന്റെ അനുഗ്രഹം.  

സത്യനിഷ്ഠനായ ഹരിശ്ചന്ദ്രനെ ദേവേന്ദ്രന്‍ സ്വര്‍ഗലോകത്തേക്ക് ക്ഷണിച്ചു. മറുപടി നല്‍കാതെ ഹരിശ്ചന്ദ്രന്‍ ആലോചനാമഗ്നനായി നിന്നു.    

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

India

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

Kerala

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

കേന്ദ്രം ഉറപ്പ് നല്‍കിയ പദ്ധതി യൂണിവേഴ്സിറ്റി ടൗണ്‍ഷിപ്പ്; തര്‍ക്കനീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.