ന്യൂദല്‍ഹി : എംഎസ്പി പ്രഖ്യാപിച്ചത് നിര്‍ത്തലാക്കാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാന്‍ സാധിക്കില്ല. കൃഷി എന്താണെന്ന് അറിയാത്തവര്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇത് ദൗര്‍ഭാഗ്യകരമാണ്. അനുവദിച്ചു തരാനാവില്ലെന്നും രാജ്നാഥ് സിങ് അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച എംഎസ്പിയില്‍ മാറ്റം വരുത്താന്‍ ആകില്ല. 29ന് ചേരുന്ന യോഗത്തില്‍ കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താവുന്നതാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിക്കാകും ചര്‍ച്ച നടത്തുക.
കര്‍ഷകരുടെ സമരം 32ാം ദിവസത്തിലേക്ക് എത്തുമ്പോള്‍ സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പല തവണ ഇടപെടുകയും ചര്‍ച്ചയ്ക്ക് വിളിക്കുകയും ചെയ്തെങ്കിലും അവര്‍ പിന്മാറാന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: