കൊച്ചി: വീടുകള്‍ നിര്‍മിക്കാന്‍ വിദേശ സഹായം തേടിപ്പോയ സംസ്ഥാന സര്‍ക്കാര്‍, ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ 315 കോടിയോളം രൂപ വിനിയോഗിക്കാതെ പാഴാക്കി. ഉപയോഗിച്ച തുകയ്ക്ക് വിനിയോഗരേഖയും കൊടുത്തിട്ടില്ല.
മോദി സര്‍ക്കാരിന്റെ വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ ലൈഫ് മിഷന് എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീടു നിര്‍മാണ പദ്ധതിയാക്കി അവതരിപ്പിച്ച്, അതിന്റെ പേരില്‍ ചട്ടം ലംഘിച്ച് വിദേശപണം സ്വീകരിച്ചത് വിവാദമാകുമ്പോഴാണ് 300 കോടിരൂപ പാഴാക്കിയത്. ഈ തുക പാഴാക്കിയതാണോ, വകമാറ്റിയതാണോ തുടങ്ങിയ കാര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ കണക്കുകൊടുത്താലേ അറിയാന്‍ കഴിയൂ.
പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിക്ക് 2016 മുതല്‍ നാലുവര്‍ഷം സംസ്ഥാനത്തിന് കൊടുത്തത് 932.43 കോടി രൂപയാണ്. സംസ്ഥാനം കൊടുത്ത വിനിയോഗ കണക്കു പ്രകാരം ചെലവഴിച്ചത് 615.78 കോടി രൂപ. 316.86 കോടി രൂപയുടെ കണക്ക് കൊടുത്തിട്ടില്ല.
വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരിക്ക് ലഭിച്ച രേഖയില്‍ കേന്ദ്രം കൊടുത്ത തുകയുടെ വിവരങ്ങള്‍ ഇങ്ങനെയാണ്. 2016-17ല്‍ 52.17 കോടി. കണക്ക് കൊടുത്തത് 44.34 കോടിയുടേത് മാത്രം. 7.83 കോടി രൂപയുടെ വിനിയോഗം സംബന്ധിച്ച് 2020 ഒക്ടോബര്‍ വരെ കേന്ദ്രത്തിന് കണക്ക് കൊടുത്തിട്ടില്ല. 2017-18ല്‍ 236.66 കോടി നല്‍കിയതില്‍ 17 ലക്ഷം രൂപ എങ്ങനെ വിനിയോഗിച്ചുവെന്ന് കണക്കില്ല. 2018-19ല്‍ 530.30 കോടി കൊടുത്തു. 195.35 കോടിയുടെ കണക്ക് കൊടുത്തിട്ടില്ല. 2019-20 ല്‍ കിട്ടിയ 113.50 കോടിയുടെ കണക്കും കൊടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: