Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.എം. ഷാജി എംഎല്‍എയെ വിജലന്‍സ് ചോദ്യം ചെയ്യും

കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിജലന്‍സ് കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 20, 2020, 10:11 pm IST
inKerala

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന കേസില്‍ കെ.എം. ഷാജി എംഎല്‍എയെ അടുത്തയാഴ്ച വിജലന്‍സ് ചോദ്യം ചെയ്യും. മുസ്‌ളീം ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് സംസ്ഥാന കമ്മറ്റിക്കയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിജലന്‍സ് കേസെടുത്തത്. തുടര്‍ന്ന് സംഭവത്തില്‍ വിജലന്‍സ് അന്വേഷണമാവശ്യപ്പെട്ട് 2017 ല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. പത്മനാഭന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കേസില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണത്തിന്റെ ഭാഗമായാണ് വിജലന്‍സ് കെ.എം. ഷാജിയെ ചോദ്യം ചെയ്യുന്നത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജലന്‍സ് ഷാജിക്ക് നോട്ടീസ് നല്‍കി. കണ്ണൂര്‍ വിജലന്‍സ് ഡിവൈഎസ്പി മധുസൂദനനാണ് അന്വേഷണച്ചുമതല.

2012 ല്‍ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക ലീഗ് കമ്മറ്റി 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നുവെന്നാണ് കെ. പത്മനാഭന്‍ പരാതിയില്‍ പറയുന്നത്. എന്നാല്‍ കെ.എം. ഷാജി വിഷയത്തില്‍ ഇടപെട്ട് പ്രാദേശിക കമ്മറ്റിക്ക് തുക നല്‍കരുതെന്നാവശ്യപ്പെടുകയും പിന്നീട് പ്ലസ്ടു അനുവദിക്കുന്ന സമയത്ത് വ്യക്തിപരമായി തുക കൈപ്പറ്റുകയും ചെയ്‌തെന്നാണ് ആരോപണം. ലീഗ് പ്രാദേശിക നേതൃത്വം വിഷയം സംസ്ഥാന കമ്മറ്റിക്ക് മുന്നിലെത്തിച്ചപ്പോള്‍ പരാതി നല്‍കിയവര്‍ക്കെതിരെയാണ് സംഘടന നടപടിയെടുത്തതെന്നും പത്മനാഭന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രാഥമിക അന്വേഷണത്തില്‍ കെ.എം. ഷാജിക്ക് പണം നല്‍കിയിട്ടില്ലെന്നാണ് മാനേജ്‌മെന്റ് മൊഴി നല്‍കിയതെങ്കിലും സ്‌കൂളിന്റെ വരവ് ചെലവ് കണക്കില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് വിജലന്‍സ് കണ്ടെത്തല്‍. ഡൊണേഷനായി 2014 ല്‍ 30 ലക്ഷവും 2015 ല്‍ 35 ലക്ഷവും വാങ്ങിയിതായി സ്‌കൂള്‍ രേഖകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ഈ കാലയളവില്‍ 35 ലക്ഷം രൂപ ചെലവിനത്തില്‍ കാണിച്ചിട്ടുമുണ്ട്. ഇത് സമ്പന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് സാധിച്ചിട്ടില്ല. ഇതില്‍ 25 ലക്ഷം രൂപ കെ.എം. ഷാജിക്ക് നല്‍കിയതായാണ് വിജലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Tags: വിജിലന്‍സ്കെ.എം. ഷാജി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിന് കൈക്കൂലി; എംവിഐയും ഏജൻ്റും വിജിലൻസിന്റെ പിടിയിൽ, പണം വാങ്ങുന്നത് ഏജൻ്റ് വഴി

Thrissur

ചാലക്കുടി നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; എന്‍ജിനിയറിങ്ങ് വിഭാഗത്തെക്കുറിച്ച് വ്യാപക പരാതി

Kerala

പ്ലസ്ടു കോഴക്കേസ് : കെ എം ഷാജിക്കെതിരായഎന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് ഹൈക്കോടതി റദ്ദാക്കി

Kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇന്റേണൽ വിജിലൻസ് പരിശോധന: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കർശന നടപടിയെന്ന് മന്ത്രി എം.ബി രാജേഷ്

Kerala

ഇടക്കാലാശ്വാസം, കെ.എം. ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്ന് മാസത്തേയ്‌ക്ക് സ്‌റ്റേ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.