Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളിയുടെ കുടുംബത്തിന് സുഖദര്‍ശനം; വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ഹൈക്കോടതി ഉത്തരവ്

ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് നല്‍കിയ പരാതിയിലാണ് നടപടി.

Janmabhumi Online by Janmabhumi Online
Dec 18, 2020, 07:14 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി:  കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ഗുരുവായൂര്‍ ക്ഷേത്ര നാലമ്പലത്തില്‍ പ്രവേശിച്ച സംഭവത്തില്‍  വിമര്‍ശനവുമായി ഹൈക്കോടതി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് നല്‍കിയ പരാതിയിലാണ് നടപടി.

നിയന്ത്രണം നിലനില്‍ക്കെ വിലക്ക് ലംഘിച്ച് ദര്‍ശനം അനുവദിക്കാന്‍ പാടില്ലായിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് നിസംഗത കാട്ടി. വിഷയം പരിശോധിച്ച് രണ്ടാഴ്ചയ്‌ക്കകം മറുപടി അറിയിക്കണമെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.  നേരത്തേ, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ സംഭവത്തില്‍ ഹൈക്കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.  

ആഴ്ചകള്‍ക്കു മുന്‍പ് ഏകാദശി ദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് ശേഷമാണ് ചെയര്‍മാന്‍, ഭരണസമിതി അംഗങ്ങളായ കെ.വി. ഷാജി, കെ. അജിത്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ അദ്ദേഹത്തിന്റെ ഭാര്യ മീന, ദേവസ്വം ചെയര്‍മാന്റെ ഭാര്യാസഹോദരി തുടങ്ങിയവരോടൊപ്പം മന്ത്രിപത്നിയും മരുമകളും നാലമ്പലത്തിനകത്തേക്ക് പ്രവേശിച്ചത്. പുറത്തുനിന്നുള്ള ഒരു ഭക്തനും ക്ഷേത്രത്തിനകത്തില്ലാത്ത സമയത്താണ് മന്ത്രിപത്നിയും മരുമകളും ദര്‍ശനം നടത്തിയത്.  ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ സി. ശങ്കറും, ക്ഷേത്രം മാനേജര്‍ ഷാജുശങ്കറും നാലമ്പലത്തിനകത്തുണ്ടായിരുന്നു. ഒരുമണിക്കൂറിലധികം  സോപാനപ്പടിക്കരികിലും, വാതില്‍മാടത്തിലുമായി ചിലവഴിച്ച മന്ത്രിപത്നിയും മരുമകളും അഭിഷേകവും മലര്‍ നിവേദ്യവും കഴിഞ്ഞ്, പുറത്ത് ദ്വാദശിപ്പണം സമര്‍പ്പിച്ചാണ് മടങ്ങിയത്. ചൊവ്വാഴ്‌ച്ച വൈകീട്ട് ഗുരുവായൂരിലെത്തി ശ്രീവത്സം ഗസ്റ്റ്ഹൗസില്‍ താമസിച്ച ഇവര്‍ ഏകാദശി ദിവസമായ ബുധനാഴ്‌ച്ച രണ്ടുനേരവും നാലമ്പലത്തിനകത്തുകയറി ദര്‍ശനം നടത്തി.

ഒരു ഭക്തനെപ്പോലും  നാലമ്പലത്തിനകത്തേക്ക് ഇപ്പോള്‍ പ്രവേശിപ്പിക്കുന്നില്ല എന്നിരിക്കെയാണ് മന്ത്രി പത്‌നിയേയും മറ്റും അകത്ത് കയറ്റിയത്. രാവിലെ 4.30 മുതല്‍ 8.30 വരെയാണ് പുറമേനിന്നുള്ള ഭക്തര്‍ക്ക് ചുറ്റമ്പലത്തില്‍, കിഴക്കേ വാതില്‍മാടത്തില്‍  ദര്‍ശനത്തിനുള്ള സൗകര്യം. അതും പ്രദേശത്തുള്ളവര്‍ക്ക്. രാവിലെ 9.30 മുതലാണ് ഓണ്‍ലൈന്‍ വഴി ദര്‍ശനം ഒരുക്കിയിട്ടുള്ളത്. രണ്ടിനും മുമ്പാണ്  മന്ത്രിപത്നിയും മരുമകളും  ദര്‍ശനം നടത്തിയത്.  കീഴ്ശാന്തിക്കാര്‍ക്കും, പ്രവര്‍ത്തിക്കാര്‍ക്കും, കഴകക്കാര്‍ക്കും പോലും ഡ്യൂട്ടിയില്ലാത്ത സമയത്ത് നാലമ്പലത്തിനകത്തേക്ക് പ്രവേശനമില്ലെന്നിരിക്കെയാണ് മന്ത്രിപത്നിക്കും മരുമകള്‍ക്കും പ്രത്യേക പരിഗണന നല്‍കി നാലാമ്പലത്തില്‍ കയറ്റിയത്.

ഏകാദശി ദിവസം രാവിലെ ചെയര്‍മാന്‍ നാലമ്പലത്തിനകത്തുനിന്ന് പുറത്തുവരാന്‍ വൈകിയതിനാല്‍ അന്നത്തെ ശീവേലി  വൈകി. ഉച്ചപൂജ കഴിഞ്ഞ് ചെയര്‍മാന്‍ പുറത്തുകടക്കാന്‍ വൈകുന്നതുമൂലം പല ദിവസങ്ങളിലും ക്ഷേത്രത്തില്‍ ഉച്ചപൂജ കഴിഞ്ഞുള്ള നടയടയ്‌ക്കലും വൈകാറുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് അഷ്ടമിരോഹിണി നാളില്‍ ക്ഷേത്രത്തിനകത്ത് കടന്ന് ദര്‍ശനം നടത്തി, വഴിപാടുകള്‍ ശീട്ടാക്കി കടകംപള്ളി സുരേന്ദ്രന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

Tags: ക്ഷേത്രംഹൈക്കോടതിguruvayur templeകടകം‌പള്ളി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഥുരയിലെ വൃന്ദാവനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം ഒരുങ്ങുന്നു; ശ്രീകോവിലും കൊടിമരവും ശീവേലിപ്പുരയും നിർമിക്കുന്നത് കേരളത്തില്‍

Samskriti

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കണമെങ്കില്‍ മമ്മിയൂര്‍ മഹാദേവനെയും വണങ്ങണം: ആചാര വിശ്വാസങ്ങൾ അറിയാം

Samskriti

കേരളത്തില്‍ ഏറ്റവും നേരത്തെ നട തുറക്കുന്ന മഹാക്ഷേത്രം: 12 ഭാവങ്ങളിൽ ഭഗവാന്റെ ദർശനം

ക്രിസ് വേണുഗോപാലും ദിവ്യശ്രീധറും തമ്മില്‍ ഗുരുവായൂരില്‍ 2004ല്‍ നടന്ന വിവാഹത്തിന്‍റെ ദൃശ്യം (ഇടത്ത്) ക്രിസ് വേണുഗോപാല്‍ നാരായണീയത്തിലെ ശ്ലോകം ആലപിക്കുന്നു (വലത്ത്)
Kerala

ടിവി സീരിയല്‍ താരം ക്രിസിന്റെ ‘യോഗീന്ദ്രാണാം’ എന്നു തുടങ്ങുന്ന നാരായണീയത്തിന്റെ ആലാപനം ഏറ്റെടുത്ത് സോഷ്യല്‍മീഡിയ….താരത്തിന് കയ്യടി

Kerala

വീണ്ടും ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ചും മാലയിട്ടും ജസ്നയുടെ ഫോട്ടോ ഷൂട്ട് ; വിമർശിച്ച് കമന്റുകൾ

പുതിയ വാര്‍ത്തകള്‍

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

വിംബിള്‍ഡണ്‍ ടെന്നിസ്: പവ്‌ലുചെങ്കോവ ക്വാര്‍ട്ടറില്‍

ക്ലബ്ബ് ലോകകപ്പ്ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിന്റെ കിലിയന്‍ എംബാപ്പെ വിജയഗോള്‍ നേടിയപ്പോള്‍

ക്ലബ്ബ് ലോകകപ്പ്: ഫ്രഞ്ച് ക്ലബ്ബ് പാരിസ് സാന്റ് ഷാര്‍മെയ്‌ന്(പിഎസ്ജി) സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് എതിരാളി

ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ ചട്ടവിരുദ്ധനടപടി: രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതിൽ റിപ്പോർട്ട് തേടി ഗവർണർ

ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഭാരത ബൗളര്‍ ആകാശ് ദീപിനെ സഹതാരങ്ങള്‍ അഭിനന്ദിക്കാന്‍ ഓടിയടുത്തപ്പോള്‍

ഭാരതത്തിന് 336 റണ്‍സ് ജയം, പരമ്പരയില്‍ ഇംഗ്ലണ്ടിനൊപ്പം

നെല്ല് സംഭരണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടും: കുമ്മനം

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്: മുഖ്യപ്രതി ഉന്നത തൃണമൂല്‍ നേതാക്കളെ വിളിച്ചതായി പോലീസ് കണ്ടെത്തി

കുതിപ്പിനൊരുങ്ങി ഗതാഗത മേഖല: വരുന്നൂ ഹൈപ്പര്‍ലൂപ്പ്, റോപ്വേയ്സ്, കേബിള്‍ ബസുകള്‍; സുപ്രധാന പദ്ധതികള്‍ ഉടനെന്ന് നിതിന്‍ ഗഡ്കരി

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

ഹെലികോപ്റ്റർ ഇറക്കാനായില്ല: ഉപരാഷ്‌ട്രപതിയുടെ ഗുരുവായൂർ യാത്ര തടസ്സപ്പെട്ടു, കനത്ത മഴ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies