തൃശൂര്‍: അടാട്ട് ഗ്രാമപഞ്ചായത്തില്‍ 3 സീറ്റുകള്‍ നേടി എന്‍ഡിഎയ്ക്ക് തിളക്കമാര്‍ന്ന വിജയം. 6-ാം വാര്‍ഡ് രാമന്‍ചിറയില്‍ ഇ.യു ശ്രീജിത്ത്, 7-ാം വാര്‍ഡ് മുതുവറയില്‍ എം.ആര് ലത, 12-ാം വാര്‍ഡ് പാരിക്കാടില് ബിജീഷ് എന്നിവരാണ് വിജയിച്ചത്. ശ്രീജിത്തിന് 48 വോട്ടും ലതയ്ക്ക് 45 വോട്ടും ബിജീഷിന് 125 വോട്ടുകളുടെയും ഭൂരിപക്ഷമുണ്ട്. ചരിത്രത്തില്‍ ആദ്യമായി അടാട്ടില്‍ എന്‍ഡിഎയ്ക്ക് പ്രതിനിധികളുണ്ടായത് മികച്ച പ്രകടനത്തിലൂടെയാണ്.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് കോണ്‍ഗ്രസിലെ ടി.ആര് ജയചന്ദ്രനെയാണ് ശ്രീജിത്ത് പരാജയപ്പെടുത്തിയത്. ബിജീഷ് വിജയിച്ചിട്ടുള്ളത് അനില്‍ അക്കര എംഎല്‍എയുടെ വാര്‍ഡില്‍ നിന്നാണെന്നതും ഏറെ ശ്രദ്ധേയമായി.
2015ലെ തെരഞ്ഞെടുപ്പില്‍ ഇതേ വാര്‍ഡില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി 4 വോട്ടിനാണ് പരാജയപ്പെട്ടത്. പഞ്ചായത്തില്‍ 20 വര്‍ഷത്തെ യുഡിഎഫ് ഭരണത്തിന് ഇത്തവണ അന്ത്യം കുറിച്ചു. 18 വാര്‍ഡുകളില്‍ 8 സീറ്റുകള്‍ നേടി എല്‍ഡിഎഫാണ് ഒന്നാമത്. യുഡിഎഫിന് ഇത്തവണ 7 സീറ്റുകളെ ലഭിച്ചുള്ളൂ. മുന്‍ പഞ്ചായത്ത് പ്രസിഡന്റ്കോണ്ഗ്രസിലെ ജയലക്ഷ്മി 17-ാം വാര്‍ഡില്‍ പരാജയപ്പെട്ടു. ഇവിടെ എല്‍ഡിഎഫിലെ ഗ്രീഷ്മ അഭിലാഷ് ജയിച്ചു. തോറ്റ രണ്ടു മുന്‍ പ്രസിഡന്റുമാരും ഹൈക്കോടതിയുടെ പ്രത്യേക വിധിയുടെ സഹായത്തോടെയാണ് മത്സരിച്ചത്. അടാട്ട് ഫാര്‍മേഴ്സ് ബാങ്ക് അഴിമതിക്കേസില്‍ ജപ്തി നടപടി നേരിടുന്ന ഇവര്‍ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസരോട് എല്‍ഡിഎഫ് തടസവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് 12, എല്‍ഡിഎഫ് 5, ഒരു സ്വതന്ത്രന് എന്നിങ്ങനെയായിരുന്നു അടാട്ടിലെ കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: