ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ താമരക്കാലം. ജില്ലയുടെ പ്രവേശനകവാടങ്ങളിലൊന്നായ പഞ്ചായത്തില്‍ ഒമ്പതിടത്ത് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് എന്‍ഡിഎ ഭരണത്തിലേക്ക് നീങ്ങുന്നത്. ഇത്രകാലം പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫിന് മൂന്നാംസ്ഥാനത്തേക്ക് തള്ളിയാണ് ബിജെപി കുതിപ്പ്.
ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിന് അറുതിവരുത്തിയാണ് കല്ലുവാതുക്കലില്‍ ബിജെപി വിജയിച്ചത്. ജില്ലയിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നായ ഇവിടെ ആകെ 23 സീറ്റാണുള്ളത്. യുഡിഎഫ് 8 സീറ്റുമായി രണ്ടാമതെത്തി. എല്‍ഡിഎഫ് 6 സീറ്റിലൊതുങ്ങി.
ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറി സത്യപാലന് മേവനകോണം വാര്‍ഡില്‍ നിന്നും വിജയിച്ചപ്പോള്‍ നേരത്തെ ഇവിടെ ഗ്രാമപഞ്ചായത്ത് അംഗമായ രോഹിണി ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചു. ജി.എസ്. ജയലാല്‍ എംഎല്‍എയുടെ വീട് ഉള്‍പ്പെടുന്ന ചിറക്കര വാര്‍ഡ് സിപിഐയില്‍ നിന്നും ബിജെപിയുടെ അപ്പുകുട്ടന്‍പിള്ള പിടിച്ചെടുത്തു.നടയ്ക്കല്‍ വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി ദീപ വീണ്ടും വിജയിച്ചു. വട്ടകുഴിക്കല്‍ നിന്നും സുധീപയും പുതിയപാലത്ത് നിന്നും രജിതയും കുളത്തൂര്‍കോണത്ത് നിന്നും രഞ്ജിത്തും ഇഎസ്ഐ വാര്‍ഡില്‍ നിന്നും അധ്യാപകന് കൂടിയായ ബൈജു ലക്ഷ്മണും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് വോട്ടിന് പരാജയപ്പെട്ട എഴിപ്പുറത്ത് ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുരളീധരന് വിജയിച്ചു.
നെടുവത്തൂര്‍: നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളെയും തകര്‍ത്തെറിഞ്ഞ് ഏഴ് സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആറിടത്ത് പാര്‍ട്ടി രണ്ടാംസ്ഥാനത്തുണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ നെടുവത്തൂരിലെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായിരുന്നു. കരുവായം വാര്‍ഡിലെ ഹാട്രിക് വിജയത്തില്‍ തുടങ്ങി 18-ാം വാര്‍ഡായ കല്ലേലില്‍ വരെ ഇടവിട്ട് വിജയം തുടരുകയായിരുന്നു ബിജെപി.
എല്‍ഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കന്മാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥികളുടെ ഐതിഹാസിക വിജയം. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ പോലും ബിജെപിയെ മറികടക്കാന്‍ മറ്റുള്ള മുന്നണികള്‍ക്കായില്ല.രണ്ടാം വാര്‍ഡായ കരുവായത്തില് എസ്. വിദ്യ, മൂന്നാം വാര്‍ഡായ തേവലപ്പുറത്ത് ആര്.എസ്. അജിതകുമാരി, ഏഴാം വാര്‍ഡായ കുറുമ്പാലൂരില്‍ ജി. സന്തോഷ് കുമാര്‍, എട്ടാം വാര്‍ഡായ ചാലൂക്കോണത്ത് അശ്വതി ചന്ദ്രന്, പതിനൊന്നാം വാര്‍ഡായ അന്നൂരില്‍ ശരത് തങ്കപ്പന്, പതിനാലാം വാര്‍ഡായ ആനക്കോട്ടൂരില്‍ അമൃതസന്ധ്യ, പതിനെട്ടാം വാര്‍ഡായ കല്ലേലില്‍ രമ്യമോള്‍ എന്നിവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്. കോട്ടാത്തല, അവണൂര്‍, വല്ലം, നെടുവത്തൂര്‍, ആനക്കോട്ടൂര്‍ വെസ്റ്റ്, പുല്ലാമല വാര്‍ഡുകളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന മുദ്രാവാക്യങ്ങളും എണ്ണിപ്പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഇത് അര്‍ഹിച്ച വിജയം തന്നെയെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇടത്-വലത് മുന്നണികളുടെ നെറികെട്ട ഭരണത്തിനെതിരെയായ വിധിയെഴുത്ത് കൂടിയാണ് ഈ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: