അഞ്ചല്‍: കലിയുഗ വരദന്റെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കാവലിരുന്നവര്‍ക്ക് പൂങ്കാവന വാര്‍ഡുകളില്‍ വിജയം. ജില്ലയിലെ കാനന ക്ഷേത്രങ്ങളായ അച്ചന്‍കോവില്‍, കുളത്തൂപ്പുഴ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്ന അമ്പലം വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികളാണ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
കുളത്തൂപ്പുഴ അമ്പലം ഏഴാം വാര്‍ഡില്‍ 187 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ജയകൃഷ്ണന് വിജയിച്ചപ്പോള്‍ അച്ചന്‍കോവില്‍ അമ്പലം വാര്‍ഡില്‍ യുവമോര്‍ച്ച ആര്യങ്കാവ് പഞ്ചായത്ത് സമിതി പ്രസിഡന്റ് വിഷ്ണു. വി.എസ്. എട്ട് വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കളെ തോല്‍പ്പിച്ചത്. അന്തരിച്ച സിപിഎം നേതാവ് പി.ഡി.സുന്ദരേശന്റെ മകനാണ് വിഷ്ണു. ആദ്യമത്സരത്തില്‍ എതിരാളികളെ ഞെട്ടിച്ചാണ് വിജയം.
ജയകൃഷ്ണന് കുളത്തൂപ്പുഴ ധര്‍മ്മശാസ്താ ക്ഷേത്രം മുന്‍ ഭാരവാഹിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ പോരാടിയവര്‍ അയ്യപ്പന്റെ മണ്ണില്‍ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് മലയോരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: