കോട്ടയം: ജില്ലയില്‍ ഈരാറ്റുപേട്ട ഒഴികെ എല്ലാ നഗരസഭകളിലും എന്‍ഡിഎയുടെ ശക്തമായ സാന്നിധ്യം. കോണ്‍ഗ്രസ്-സിപിഎം മുന്നണികളുടെ രഹസ്യബാന്ധവങ്ങളെ അതിജീവിച്ചാണ് മിക്കയിടങ്ങളിലും എന്‍ഡിഎ വിജയം കൈവരിച്ചത്.
കോട്ടയത്ത് വന്‍ മുന്നേറ്റമാണ് ബിജെപി നടത്തിയത്. നഗരസഭകളില്‍ പലയിടത്തും എന്‍ഡിഎയുടെ നിലപാടായിരിക്കും പുതിയ ഭരണത്തിന് വഴിതുറക്കുക. കോട്ടയത്ത് നിലവിലെ അഞ്ച് സീറ്റുകള്‍ എട്ടായി ഉയര്‍ത്തി. 50-ാം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് ബിജെപി ഉജ്വലം വിജയം നേടി. നഗരസഭയിലെ സീറ്റ് നില – യുഡിഎഫ് 21, എല്‍ഡിഎഫ് 21 സ്വതന്ത്രര്‍ 2 എന്നിങ്ങനെയാണ്.
ചങ്ങനാശേരിയില്‍ എന്‍ഡിഎ – 3, യുഡിഎഫ്-13, എല്‍ഡിഎഫ്-14, സ്വതന്ത്രര്‍-7. വൈക്കം: എന്‍ഡിഎ – 4, യുഡിഎഫ് – 11, എല്‍ഡിഎഫ് – 8, സ്വതന്ത്രര്‍ – 3. ഏറ്റുമാനൂര്‍: നിലവിലെ അഞ്ചില്‍ നിന്ന് രണ്ട് സീറ്റുകൂടി നേടി എന്‍ഡിഎ ഏഴ് സീറ്റിലെത്തി. യുഡിഎഫ്-12, എല്‍ഡിഎഫ്-12, സ്വതന്ത്രര്‍-6. ഈരാറ്റുപേട്ട: യുഡിഎഫ്-8, എല്‍ഡിഎഫ്-6, സ്വതന്ത്രര്‍-14. പാലാ: നഗരസഭ ജോസ് കെ മാണിയെ മുന്‍നിര്‍ത്തി ഇതാദ്യമായി ഇടത് മേല്‍ക്കോയ്മയിലെത്തി. എന്‍ഡിഎ – 1, യുഡിഎഫ്-8, എല്‍ഡിഎഫ്-12, സ്വതന്ത്രര്‍-6 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: