കാസര്‍കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎ നേടിയത് വന്‍ മുന്നേറ്റം. ഇടത് വലത് മുന്നണികളെ ഞെട്ടിച്ച് പല സ്ഥലങ്ങളിലും ബിജെപി ചരിത്ര വിജയമാണ് നേടിയത്. ജില്ലാ പഞ്ചായത്ത് എടിനീര്‍ ഡിവിഷനില്‍ ഷൈലജ ഭട്ടും, പുത്തിഗെയില്‍ നാരായണ നായ്കും വിജയിച്ച് ഡിവിഷനുകള്‍ നിലനിര്‍ത്തി.
കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് ഒരു സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് 14 ആയി എന്‍ഡിഎ സീറ്റുനില ഉയര്‍ത്തി മുഖ്യപ്രതിപക്ഷമായി. മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകള്‍ നിലനിര്‍ത്തി. കാറഡുക്ക, മീഞ്ച, പൈവളികെ പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി. ബദിയടുക്ക, മഞ്ചേശ്വരം, കുമ്പള, കുമ്പഡാജെ പഞ്ചായത്തുകളില്‍ യഥാക്രമം എട്ട്, ആറ്, ഒമ്പത്, ആറ് സീറ്റുകള്‍ വീതം എന്‍ഡിഎയും യുഡിഎഫും നേടി. നേടി. കാഞ്ഞങ്ങാട് നഗരസഭയില്‍ ബിജെപി അഞ്ചിടത്ത് താമര വിരിയിച്ചു.
നീലേശ്വരം നഗരസഭയിലെ പടിഞ്ഞാറെ കൊഴുവയല്‍ വാര്‍ഡില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മൂന്ന് വോട്ടുകള്‍ക്കാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം. യമുന അടിയറവ് പറഞ്ഞത്. ഇടത് വലത് മുന്നണികളെ ഞെട്ടിച്ചു കൊണ്ട് യമുന 355 വോട്ടുകള്‍ നേടി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.
എന്‍ഡിഎ ഗ്രാമപഞ്ചായത്തുകളില്‍ 111 സീറ്റുകള്‍, 13 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവിടങ്ങളില്‍ ചരിത്രവിജയം നേടി. കടലോര മേഖലകളിലെ വാര്‍ഡുകള്‍ പിടിച്ചെടുത്ത് ഉദുമ, കാസര്‍കോട് മണ്ഡലങ്ങളിലെ തീരപ്രദേശങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ എന്‍ഡിഎ തരംഗം അലയടിച്ചു. പല പഞ്ചായത്തുകളിലും ബിജെപി നിര്‍ണ്ണായക ശക്തിയാവുകയും മുഖ്യപ്രതിപക്ഷമാവുകയും ചെയ്ത് ശക്തമായ മുന്നേറ്റമാണ് ജില്ലയില്‍ നടത്തിയത്.
കെപിസിസി സെക്രട്ടറിയുടെ ഉള്‍പ്പെടെ യുഡിഎഫിന്റെ പല പ്രമുഖരും പരാജയപ്പെട്ടു. കോമാലി സഖ്യമുണ്ടാക്കി ത്രിതല പഞ്ചായത്തുകളുടെ ഭരണത്തില്‍ നിന്ന് ബിജെപിയെ മാറ്റി നിര്‍ത്താന്‍ ഇടത് വലത് മുന്നണികള്‍ നടത്തിയ ശ്രമങ്ങള്‍ക്ക് വോട്ടിലൂടെ കാസര്‍കോടന്‍ ജനത നല്‍കിയ മറുപടിയാണ് ബിജെപിയുടെ ഈ തിളക്കമാര്‍ന്ന വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: