കൊല്ലം: ബിജെപി സ്ഥാനാര്‍ഥിയായി താമരചിഹ്നത്തില്‍ മത്സരിച്ച സിപിഎം മുന്‍ ഏരിയാ സെക്രട്ടറിക്ക് ജയം. ഏരൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍നിന്ന് ജനവിധി തേടിയ അഞ്ചല്‍ മുന്‍ ഏരിയ സെക്രട്ടറി പി എസ് സുമനാണ് വിജയിച്ചത്. കാലങ്ങളായി എല്‍ഡിഎഫ് കൈവശം വച്ചിരുന്ന സീറ്റാണ് സുമനിലൂടെ എന്‍ഡിഎ പിടിച്ചെടുത്തത്.
കൊല്ലം കിഴക്കന്‍ മേഖലയിലെ സിപിഎമ്മിന്റെ മുഖമായിരുന്ന സുമന് മൂന്നുവര്‍ഷം മുന്‍പാണ് പാര്‍ട്ടിയുമായി വഴി പരിയുന്നത്. പിന്നീട് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി അടുത്തു. പുനലൂര്‍ മുന്‍ എംഎല്‍എ പി കെ ശ്രീനിവാസന്റെ മകനാണ്. സിപിഎം മുന്‍ എംഎല്‍എ പി എസ് സുപാല്‍ സഹോദരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: