കൊല്ലം: മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണം ഫലിച്ചില്ല, മൺട്രോതുരുത്തിൽ ബിജെപി സ്ഥാനാർഥി സൂരജ് സുവർണ്ണൻ 71 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
തെരഞ്ഞെടുപ്പിന് തലേദിവസം സിപിഎം പ്രവർത്തകനായ അശോകൻ എന്നയാൾ മറ്റൊരു സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി ഇത് ബിജെപിയുടെ മേൽ കെട്ടിവയ്ക്കാൻ പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ നടത്തിയിരുന്നു.
എന്നാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ മൺട്രോതുരുത്തിൽ വിലപ്പോയില്ല. ബിജെപിയുടെ വിജയം മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണങ്ങൾക്കുള്ള മറുപടിയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: