മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു.
സ്വര്‍ണക്കടത്ത് അഴിമതി ആരോപണങ്ങളില്‍ മന്ത്രിയുടെ പേര് ഉയര്‍ന്നതോടെ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ സീറ്റ് പിടിച്ചെടുക്കാന്‍ എല്‍ഡിഎഫ് നിര്‍ബന്ധിതമായിരുന്നു. എന്നാല്‍ റിസല്‍ട്ട് പുറത്തുവന്നതോടെ ഇതെല്ലാം തകിടം മറിയുകയായിരുന്നു.
യുഡിഎഫിനോടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: