കൊല്ലം: നാളെ നടക്കുന്ന വോട്ടെണ്ണലിന്റെ ഫലം തത്സമയം എത്തിക്കാന്‍ ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അറിയിച്ചു. ജില്ലാതല മോണിറ്ററിങ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ-മുന്‍സിപ്പല്‍ കോര്പ്പറേഷന്-ബ്ലോക്ക് തലത്തിലെ സാങ്കേതിക ടീം തയ്യാറായി.
വോട്ടെണ്ണലിന് മുന്നോടിയായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും യോഗം കൂടി പുരോഗതി വിലയിരുത്തി. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, കേസ്വാന്‍, കെല്‍ട്രോണ്‍, ബിഎസ്എന്‍എല്‍, ഐടി മിഷന്, ഐകെഎം, ജില്ലാ റവന്യൂ ഐടി ടീം എന്നിവരുടെ പ്രതിനിധികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
കോര്പ്പറേഷന്-മുനിസിപ്പാലിറ്റി-ബ്ലോക്ക് തലത്തില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ജില്ലയില്‍ തയ്യാറായത്. കൂടാതെ ജില്ലാ പഞ്ചായത്ത് പോസ്റ്റല്‍ വോട്ടുകള്‍ കലക്ട്രേറ്റ് ഹാളില്‍ എണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെല്ലാം ഡാറ്റാ അപ്ലോഡ് സെന്ററുകള്‍ തയ്യാറാണ്.
ഇവിഎം ഉപകരണത്തില്‍ നിന്നും ആകെ പോള്‍ ചെയ്ത വോട്ട് ആര് ഒയുടെ അംഗീകാരത്തോടെ ഡാറ്റാ അപ്ലോഡ് സെന്ററില്‍ എത്തിച്ച് ട്രെന്‍ഡ് എന്ന സോഫ്റ്റ്വെയര് സംവിധാനത്തിലൂടെയാണ് അപ്ലോഡ് ചെയ്യുക.
റിസള്‍ട്ട് വിവരങ്ങള്‍ തത്സമയം സുരക്ഷിത നെറ്റ്വര്‍ക്കിലൂടെ ഐടി മിഷന് നിയന്ത്രിക്കുന്ന സ്റ്റേറ്റ് ഡാറ്റാ സെന്ററിലെ സെര്‍വറില്‍ എത്തും തുടര്‍ന്ന് റിസള്‍ട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റിലേക്കും എത്തും. കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്വര്‍ക്ക് (കെസ്വാന്) സുരക്ഷിത നെറ്റ്വര്‍ക്ക് സംവിധാനം ഒരുക്കും. ബിഎസ്എന്‍എല്‍ ഹൈസ്പീഡ് ലീസ്ഡ് ഇന്റര്‍നെറ്റ് ലൈന്‍ ഒരുക്കും.
ഓരോ കൗണ്ടിംഗ് സെന്ററിലും അഞ്ച് ലാപ്പ്ടോപ്പ്, രണ്ട് പ്രിന്റര്‍, യുപിഎസ് എന്നിവ അടങ്ങിയ ഹാര്ഡ്വെയര് നെറ്റ്വര്‍ക്ക് സംവിധാനങ്ങള്‍ കെല്‍ട്രോണിന്റെ സഹായത്തോടെ ബ്ലോക്ക്, മുനണ്ടി
സിപ്പല്, കോര്പ്പറേഷന് സെക്രട്ടറിമാര്‍ ഒരുക്കിയിട്ടുണ്ട്. വൈദ്യുതി തടസമില്ലാതെ ലഭ്യമാക്കാന്‍ കെഎസ്ഇബി തയ്യാറുണ്ട്. ജനറേറ്റര്‍ സൗകര്യവും ഒരുക്കും.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സാങ്കേതികസംവിധാനങ്ങള്‍ ഒരുക്കുന്നത് നിരീക്ഷിക്കാനും പരിശീലനത്തിനും ജില്ലാതലത്തില്‍ മോണിറ്ററിങ് യൂണിറ്റ് സജ്ജമാണ്. എണ്ണല്‍ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനും ജില്ലാ ടീമുമായി ഏകോപനത്തിനും ഓരോ കേന്ദ്രത്തിലും ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിവരങ്ങള്‍ തത്സമയം പൊതുജനങ്ങള്‍ക്ക് വേേു://ൃേലിറ.സലൃമഹമ.ഴീ്.ശി/ വെബ്സൈറ്റ് വഴി ലഭിക്കും.
എഡിഎം പി.ആര്. ഗോപാലകൃഷ്ണന്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. ശോഭ എന്നിവരുടെ മേല്‍നോട്ടത്തില്‍ ജില്ലാ മോണിറ്ററിങ് യൂണിറ്റ് സാങ്കേതികസൗകര്യങ്ങളുടെ ഏകോപനം ഉറപ്പുവരുത്തും. ജില്ലാ മാസ്റ്റര്‍ ട്രെയ്നര്‍ റഹീം, ജില്ലാ ഇന്‍ഫോര്‍മാറ്റിക്സ് ഓഫീസര്‍ വി.കെ. സതീഷ് കുമാര്‍ സൂപ്രണ്ട് എ. സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘം തെരഞ്ഞെടുപ്പ് ഫലം ലഭ്യമാക്കാന്‍ സജ്ജരായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: