തിരുവനന്തപുരം: വാഹനാപകടത്തില്‍ അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്ത്തകന് എസ് വി പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കവി സോഹന്‍ റോയ്. ‘ പ്രദീപം ‘ എന്ന നാലുവരി അണുകാവ്യത്തിലൂടെ മാധ്യമ ലോകത്തിന് അദ്ദേഹം നല്കിയ സംഭാവനകള്‍ എടുത്തു പറയുന്നതിനോടൊപ്പം മരണത്തിലെ ദുരൂഹതയെക്കുറിച്ച് സൂചനകള്‍ നല്കുവാനും കവി ശ്രമിക്കുന്നു.
‘പ്രദീപം’ കവിതയിലെ വരികള്‍:
അന്യനു ദീപമായ് കത്തിജ്വലിച്ച നീ
അന്യനായന്ധകാരത്തില് മറയവേ
അന്തിച്ചു നിന്നൊരീ നാടു ചോദിയ്ക്കുന്നു
അന്ത്യം കുറിച്ചതോ കാലമെടുത്തതോ?
നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനത്തിലൂടെ നീതിയുടെ വെളിച്ചം സാധാരണക്കാരന് പകര്‍ന്നുനല്‍കിയ വ്യക്തിയാണ് പ്രദീപ്. അദ്ദേഹത്തിന്റെ അകാലവിയോഗം സൃഷ്ടിച്ച അന്ധകാരം മാധ്യമ ലോകത്ത് ഏറെ നാള് നീണ്ടു നില്ക്കും. വിധി അപകടത്തിലൂടെ കവര്‍ന്നെടുത്ത ആ ജീവന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കുമ്പോഴും അത് മുന്‍കൂട്ടി കുറിച്ചിട്ടിരുന്നവര് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന സന്ദേഹം കൂടി കവി വരികളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: