തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് വൊട്ടെണ്ണല്‍ സംബന്ധിച്ച് കളക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. രാവിലെ എട്ട് മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ 24 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.ജില്ലാ പഞ്ചായത്തിത്തിലേക്കുള്ള വോട്ടെണ്ണല്‍ കലക്ട്രേറ്റ് ആസൂത്രണ ഭവനില്‍ നടക്കും. ത്രിതല പഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അതാത് ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലേത് നഗരസഭ കേന്ദ്രങ്ങളിലും സജ്ജമാക്കിയ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നടക്കും.
കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ രണ്ട് ഘട്ടമായാണ് നടക്കുക. 1 മുതല്‍ 28 വരെയുള്ള ഡിവിഷനിലെ വോട്ടെണ്ണല്‍ പൂര്‍ണ്ണമായതിന് ശേഷം 29 മുതല്‍ 55 വരെയുള്ള ഡിവിഷനുകളുടെ വോട്ടെണ്ണല്‍ ആരംഭിക്കും. കോര്‍പ്പറേഷനിലെ വോട്ടുകള്‍ ചെമ്പുക്കാവ് മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് എണ്ണുക.ഗ്രാമപഞ്ചായത്തുകളിലേക്കുള്ള വോട്ടെണ്ണുന്നതിനായി പരമാവധി എട്ട് പോളിങ്് സ്റ്റേഷനുകള്‍ക്ക് ഒരു കൗണ്ടിങ് ടേബിള്‍ എന്ന രീതിയിലാണ് മേശകള്‍ ക്രമീകരിക്കുക.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍ക്ക് അവരുടെ തെരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിങ് ഏജന്റിനെ മാത്രം വോട്ടെണ്ണലിനായി ചുമതലപ്പെടുത്താം.കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: