തൃശ്ശൂര്‍; തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി ഈ വോട്ട് കച്ചവടം നടന്നതായി ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്. രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ 283 വോട്ട് കോണ്‍ഗ്രസ്സിന് സി പി എം നല്‍കിയതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പകരം മൂന്നാം ഡിവിഷനില്‍ സി പി എം ന് 150 വോട്ട് കോണ്‍ഗ്രസ്സ് കൊടുത്തതിനും തെളിവുകള്‍ ഉണ്ട്, സിപിഎം കോണ്‍ഗ്രസ്സ് വോട്ട് കച്ചവടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നതെങ്കില്‍ വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ സഖ്യമായി മാറുമെന്ന് ഉറപ്പാണ്. ഗോപാലകൃഷ്ണന് പറഞ്ഞു.
മുസ്ലിം തീവ്രവാദികളുമായി പോലും സഖ്യം ഉണ്ടാക്കി സിപിഎം,കോണ്‍ഗ്രസ്സ് പരസ്പരം വോട്ട് കച്ചവടം നടത്തി ബി.ജെ.പിയുടെ വിജയം തടയാന്‍ ശ്രമിക്കുന്നു, മതേതരത്വം മുഖമറയാക്കി വോട്ട് നേടാന്‍ ശ്രമിച്ചവര്‍ക്ക് തലവേദനയായി മാറിയത് നൂന പക്ഷങ്ങള്‍ ബിജെപിയോടപ്പം ചേരുന്നതും 500 ന് മുകളില്‍ ന്യൂനപക്ഷ സ്ഥനാര്‍ത്ഥികള്‍ ബിജെപിയില്‍ മത്സരിക്കുന്നതുമാണ്.ഇതോടെയാണ് ഇവര്‍ പരസ്പരം വോട്ട് കച്ചവടം നടത്തി ബിജെപിയെ തടയാന്‍ ശ്രമിക്കുന്നത്,
ക്യാംപസ് ഫ്രണ്ട് ജന, സെക്രട്ടറി കെ.എ റൗഫ് ഷെരീഫ് ന്റെ തിവ്രവാദ ബന്ധം അന്യഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഗോപാലകൃഷ്ണന് ആവശ്യപ്പെട്ടു. റാഫി ന്റെ ബാങ്ക് എക്കൗണ്ടില്‍ നിന്ന് കണ്ടെത്തിയ രണ്ട് കോടി രൂപയുടെ അനധികൃത ഇടപാടിനെ കുറിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം, പത്രപ്രവര്ത്തകന് സിദ്ധിക്കാപ്പനെ യുപി പോലീസ് അറസ്റ്റ് ചെയ്തിനെതിരെ ശക്തമായി പ്രതികരിച്ച മുഖ്യമന്ത്രി കാപ്പന് ലക്ഷങ്ങള്‍ നല്കിയ റൗഫിന്റെയും കാപ്പന്റേയും തീവ്രവാദ ബന്ധം അന്യേഷിക്കാന് തയ്യാറുണ്ടൊ എന്ന് വ്യക്തമാക്കണം.
കേന്ദ്ര ഏജന്‍സികളെ മുഖ്യമന്ത്രി വിരട്ടാന്‍ നോക്കുകയാണ്. കേന്ദ്രത്തില്‍ പ്രധാനമന്ത്രി മോദിയാണ്, രാഹുല്‍ അല്ല എന്ന് പിണറായി ഓര്‍ക്കണം, രവീന്ദ്രനെ തൊട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് പൊള്ളി. . മുഖ്യമന്ത്രിയുടെ വിരട്ടലിന്റെ പിന്നില്‍ ഭയമാണ്. മടിയില്‍ കനുണ്ടന്ന് വ്യക്തം. കേന്ദ്ര ഏജന്‍സികള്‍ക്ക് വരമ്പത്ത് കൂലിനല്കുമെന്ന ഭീഷണി വിലപ്പോവില്ല. ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: