തിരുവനന്തപുരം:ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ( ഐ റ്റി എച്ച് ) വെര്‍ച്വലായി സംഘടിപ്പിച്ച കലാമത്സരങ്ങള്‍ സമാപിച്ചു. വിനോദ മേഖലയിലെ പുത്തന്‍ പ്രതിഭകളെ കണ്ടെത്താന്‍ ആഗോളതലത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാറുള്ള ഐ റ്റി ച്ച്, കോവിഡ് പശ്ചാത്തലത്തില്‍ ഈ വര്‍ഷം പൂര്‍ണ്ണമായും ഓണ്‍ലൈനിലൂടെയാണ് രജിസ്ട്രേഷന് മുതല്‍ ഗ്രാന്‍ഡ് ഫൈനല്‍ വരെയുള്ള പരിപാടികള്‍ക്ക് രൂപം നല്‍കിയിരുന്നത്.
സൂം, ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് ഫേസ്ബുക്ക് പേജ് വഴി ഗ്രാന്‍ഡ് ഫൈനല്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരംതിരിച്ചായിരുന്നു പരിപാടികള്‍. കോവിഡ് കാലഘട്ടത്തില്‍പ്പോലും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ഉണ്ടായ വലിയ വര്‍ദ്ധനവ്, മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ‘ഐറ്റിച്ച്’ ന് ലഭിച്ച അംഗീകാരത്തെ സൂചിപ്പിക്കുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.
രണ്ട് റൗണ്ടുകള്‍ ആയിരുന്നു മത്സരം. ആദ്യത്തേത് വോട്ടിംഗ് റൗണ്ട് . സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ രണ്ട് ദശലക്ഷം പ്രേക്ഷകര്‍ മത്സരങ്ങള്‍ നേരിട്ടു കണ്ടു.
.റൗണ്ടില്‍ ലഭിച്ച മാര്‍ക്ക് വിലയിരുത്തിയ ശേഷമാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്.
മിസ്റ്റര്‍ ആന്റ് മിസ് മത്സരങ്ങളുടെസബ് ജൂനിയര്‍ വിഭാഗത്തില്‍ അര്നവ് നിശ്ചല്‍ ബോയിഡി, ലവാലീന സന്ദീപ് നായര്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍ പാര്‍ത്ഥസാരഥി മനു, നവാമി കുഞ്ഞിരാമന് എന്നിവരും സീനിയര്‍ വിഭാഗത്തില്‍ ജി. ഗോവിന്ദ് ശ്രീകര്‍ ,ശ്രദ്ധ രാജേഷ് എന്നിവരും സമ്മാനങ്ങള്‍ കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളില്‍ പങ്കെടുത്ത നൂറുകണക്കിന് മത്സരാര്‍ത്ഥികളില്‍ നിന്ന് 63 പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. റെഹ മ്യൂസിക് ആന്‍ഡ് ഡാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ ദുബായിലെ ഗുരുകുല്‍ സ്റ്റുഡിയോയെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റണ്ണറപ്പായി.
പ്രോജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായാണ് ഇന്‍ഡിവുഡ് ടാലന്റ് ഹണ്ട് (ഐടിഎച്ച്) സംഘടിപ്പിച്ചിരിക്കുന്നത്. 10 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഈ പദ്ധതി ആഗോളതലത്തില്‍ ഇന്ത്യന്‍ സിനിമകളെ ബ്രാന്ഡുചെയ്യുക, ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹാര്‍ദ്ദ വിപണിയുടെ വേദിയായി ഇന്ത്യയെ മാറ്റിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിഭാവനം ചെയ്യുന്നത്.
രണ്ടായിരത്തി പതിനഞ്ചില്‍ സമാരംഭിച്ച ഇന്‍ഡിവുഡ് ടാലെന്റ് ഹണ്ടിന്റെ ജനപ്രീതി ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണെന്ന് പ്രോജക്ട് ഇന്‍ഡിവുഡിന്റെ സ്ഥാപകന്‍ ഡോ. സോഹന്‍ റോയ് പറഞ്ഞു. ‘ ഈ പ്രതിഭാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരികയാണ് . കഴിവുള്ള നിരവധി പ്രതിഭകളെ കണ്ടെടുക്കാനും അവര്‍ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കിക്കൊടുക്കാനും ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട് എന്നതുതന്നെയാണ് അതിനുള്ള കാരണം ‘ അദ്ദേഹം പറഞ്ഞു.
രണ്ടായിരത്തി പത്തൊന്പതില് ഇന്‍ഡിവുഡ് ടാലന്റ് ഹണ്ടിന്റെ അന്തര്‍ദ്ദേശീയമായ മത്സരങ്ങളില്‍ യുഎഇയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തിലധികം വ്യക്തികള്‍ വിവിധ വിഭാഗങ്ങളിലെ പ്രാഥമിക മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ വര്‍ഷം, കോവിഡ് മഹാമാരിയെ തുടര്‍ന്ന് മത്സരങ്ങള്‍ ഓണ്‍ലൈനിലൂടെ സംഘടിപ്പിക്കാന്‍ സംഘാടകര്‍ തീരുമാനിയ്ക്കുകയായിരുന്നു . വോക്കല്‍, ഇന്‍സ്ട്രുമെന്റല്‍, സംഗീതം, കല, നൃത്തം, ഫോട്ടോഗ്രാഫി, ഫാഷന്‍, സോഷ്യല്‍ മീഡിയ ഇവന്റുകള്‍ എന്നിവ മത്സര വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി.
അഞ്ചുവര്‍ഷത്തിനിടയില്‍ ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഗ്രാന്‍ഡ് ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും അതില്‍ വിജയികളായ 215 പേര്‍ക്ക് ഇന്ത്യന്‍ വിനോദ മേഖലയില്‍ വിവിധ അവസരങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: