ആലപ്പുഴ:കൃഷിയേയും കൃഷിക്കാരെയുംഹൃദയപക്ഷത്തു ചേർത്ത്നിർത്തി ഒരു പുരുഷായുസ്സ്മുഴുവൻ സമർപ്പണത്തോടെ പ്രവർത്തിച്ച കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി അന്തരിച്ചു. 83 വയസായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും.
കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്. ഹേലിയാണ് മലയാളത്തില്‍ ഫാം ജേര്‍ണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ആര്. ഹേലിയായിരുന്നു. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.
കാര്‍ഷിക വിഷയങ്ങള്‍ പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യത്തെ കൃഷിമാസികയായിരുന്ന ‘കേരള കര്ഷകന്’ മാസികയുടെ ചുമതലയും നിര്‍വഹിച്ചു. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറും ഇദ്ദേഹമായിരുന്നു.
ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഹേലി, റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്.
മക്കള്‍:പ്രശാന്ത് ഹേലി, ഡോ: പൂര്‍ണ്ണിമാ ഹേലി.
എംഎല്‍എയുമായിരുന്ന ആര്. പ്രകാശം, കേരള നിയമസഭാ സെക്രട്ടറിയായിരുന്ന ഡോ: ആര്. പ്രസന്നന്. എന്നിവര്‍ ഹേലിയുടെ സഹോദരന്മാരാണ്. മറ്റു സഹോദരങ്ങള്‍: പത്മം, ഹര്ഷന് (ഡെപ്യൂട്ടി ചൂഫ് എഞ്ചിനീയര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: