ബാലുശ്ശേരി: ജ്യോത്സനയെ മാറോട് ചേര്‍ത്ത് പിടിച്ച് സിപിഎം ഭീകരതയ്ക്കെതിരെ ബാലറ്റിലൂടെ വിധിയെഴുതാന്‍ ആഹ്വാനം ചെയ്ത് സുരേഷ്ഗോപി എംപി. ബാലുശ്ശേരിയില്‍ എന്‍ഡിഎ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് ജ്യോത്സനയെ കാണാനും വോട്ട് അഭ്യര്‍ത്ഥിക്കുവാനും മലയാളത്തിന്റെ പ്രിയ നടന് എത്തിയത്.
വേദിയില്‍ വിങ്ങിപ്പൊട്ടിയ ജ്യോത്സനയെ മാറോട് ചേര്‍ത്ത് പിടിച്ച് കരുത്ത് പകര്‍ന്നാണ് സുരേഷ്ഗോപി മടങ്ങിയത്. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കൂരാച്ചുണ്ട് ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് ജ്യോത്സന ജോസ്. 2018 ജനുവരി 28ന് കോടഞ്ചേരിയിലെ വേളാങ്കോട്ടിലെ വീട്ടില്വെച്ചുണ്ടായ് സിപിഎമ്മുകാരുടെ അക്രമത്തിലാണ് ജ്യോത്സനയുടെ ഗര്‍ഭസ്ഥശിശു കൊല്ലപ്പെട്ടത്.
ചടങ്ങില്‍ ബിജെപി ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്, ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, എം.സി. ശശീന്ദ്രന് ,എന്‍.പി. രാമദാസ്, സുഗീഷ് കൂട്ടാലിട, ശോഭാ രാജന്, പി.കെ.സുപ്രന്, അഡ്വ. ശ്രീപത്മനാഭന്, സ്ഥാനാര്‍ത്ഥികളായ ആര്.എം. കുമാരന്, ഷൈനി ജോഷി, ലില്ലി മോഹന്‍, രാജേഷ് പുത്തഞ്ചേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: