തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ സത്യസന്ധനും മാന്യനുമാണെന്ന് ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അദ്ദേഹം ചോദ്യം ചെയ്യലില്‍ നിന്നും ബോധപൂര്‍വ്വം മാറി നില്‍ക്കുന്ന വ്യക്തി അല്ലെന്നും സംശുദ്ധ ജീവിതം നയിക്കുന്ന ആളാണെന്നും മന്ത്രി അറിയിച്ചു.
രവീന്ദ്രന് സുഖമില്ല. മൂന്നല്ല മുപ്പത് പ്രാവശ്യം നോട്ടീസ് നല്‍കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂ. കേസില്‍ രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണ് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സ്വപ്നയുടെ മൊഴിയെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കടകംപള്ളി ന്യായീകരിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് അനാരോഗ്യം ചൂണ്ടിക്കാട്ടി സി.എം.രവീന്ദ്രന്‍ മൂന്നാംതവണയും ആശുപത്രിയില്‍ പ്രവേശിച്ചത്. ഇഡിയുടെ ചോദ്യം ചെയ്യലില്‍നിന്നു രക്ഷപ്പെടാനാണ് മൂന്നാംതവണയും രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഭയം തേടിയതെന്നു വ്യക്തം. കോവിഡാനന്തര ചികിത്സയുടെ പേരിലാണ് രവീന്ദ്രന്‍ വീണ്ടും ചികിത്സ തേടിയിരിക്കുന്നത്.
ഇതോടെ രവീന്ദ്രനെതിരെ എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി എന്താകുമെന്നത് നീര്‍ണായകമായിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അറസ്റ്റിലായാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും വന്‍ തിരിച്ചടിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: