തൊടുപുഴ: വോട്ടെടുപ്പ് പകര്‍ത്താനെത്തിയ ജനം ടിവി സംഘത്തിന് നേരെ കൈയേറ്റ ശ്രമവും അധിക്ഷേപ വര്‍ഷവും. ഇന്നലെ രാവിലെ തൊടുപുഴ കുമ്പംകല്ല് ബിടിഎം എല്‍പി സ്‌കൂളിലാണ് സംഭവം. വാര്‍ത്ത എടുക്കാനെത്തിയപ്പോള്‍ ഇവിടെ ആളുകള്‍ സമൂഹം അകലം പാലിക്കാതെ കൂടി നില്‍ക്കുകയായിരുന്നു. ഗ്രൗണ്ടില്‍ ഇടത് വലത് മുന്നണി പ്രവര്‍ത്തരും കൂട്ടം കൂടി നിന്നു.
വാര്‍ത്ത ലൈവായി നല്‍കുകയും പിന്നാലെ പോലീസ് വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തുണ്ടായിരുന്ന ജനം ടിവി റിപ്പോര്‍ട്ടറേയും കാമറമാനേയും ഒരു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം ലൈവായി ആയിരക്കണക്കിന് പേരാണ് സംഭവം കണ്ടത്. വലിയ തോതില്‍ അധിക്ഷേപം ചാനലിനെതിരേയും ചൊരിഞ്ഞു.
പ്രധാനമന്ത്രിയേ പോലും അപമാനിക്കുന്ന തരത്തില്‍ ഇത് തങ്ങളുടെ ഏരിയ ആണെന്നും ഇവിടെ നിങ്ങളുടെ കളി നടക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പുറത്താക്കി.
തൊടുപുഴ ആര്‍ഡിഒയും സ്ഥലത്തെയിരുന്നു. പിന്നീട് കനത്ത പോലീസ് സാന്നിധ്യത്തിലാണ് വോട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഏറെക്കാലമായി സിപിഎമ്മും മുസ്ലീ ലീഗും തമ്മില്‍ അടിപിടി നടക്കുന്ന കുമ്പംകല്ല് പ്രശ്‌ന ബാധിത ബൂത്തുകളിലൊന്ന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: