ബംഗളൂരു: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ് സൂപ്പര്‍ താരം രജനീകാന്ത് ബംഗളൂരുവില്‍ താമസിക്കുന്ന സഹോദരനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ഞായറാഴ്ച മൂത്ത സഹോദരന് സത്യനാരായണ റാവുവിന്റെ വസതിയിലെത്തിയാണ് അനുഗ്രഹം തേടിയെത്തിയത്. സഹോദരനുമുന്നില്‍ രജിനികാന്ത് തലകുനിച്ച് തൊഴു കൈകളോടെ അനുഗ്രഹം തേടുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തു.
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് മൂന്ന് വര്‍ഷം കാത്തിരുന്ന ശേഷമാണ് രജനി രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ മാസം 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം അറിയിച്ചിരുന്നു. അടുത്തവര്‍ഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും പാര്‍ട്ടി മത്സരിക്കുമെന്ന് പാര്‍ട്ടിയുടെ ഇന്‍ ചാര്‍ജ് തമിഴരുവി മണിയന് വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: