Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നാഗപൂര്‍ ബന്ധം; പിളര്‍പ്പിലൂടെ ജനനം; പ്രഖ്യാപനം ‘വന്ദേമാതരം’ പത്രത്തിലൂടെ

ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100-ാം വാര്‍ഷികത്തില്‍ സന്ദീപ് വാചസ്പതി തയ്യാറാക്കുന്ന പരമ്പര. 'വഞ്ചനയുടെ 100 വര്‍ഷങ്ങള്‍- താഷ്‌കന്റ് മുതല്‍ ശബരിമല വരെ'.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2020, 12:03 pm IST
inArticle
ഭാഗം മൂന്ന്

ഭാഗം മൂന്ന്

1920 ല്‍ താഷ്‌കന്റില്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 1925 ലാണ് ഇന്ത്യന്‍ മണ്ണില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സംഘടനാ സംവിധാനമുണ്ടായത്.  നാഗപൂര്‍ സ്വദേശിയായ സത്യഭക്തയാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് ആശയഗതിയുള്ളവരെ ആദ്യമായി സംഘടിപ്പിച്ചത്. 1924 സെപ്തംബര്‍ 1ന് കാണ്‍പൂര്‍ ആസ്ഥാനമായി സത്യഭക്ത കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്തു. പാര്‍ട്ടിക്ക് സ്വന്തമായി ഭരണഘടനയും പൂര്‍ണ്ണ സ്വരാജ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തന പദ്ധതിയും തയ്യാറാക്കി.  കൊല്‍ക്കത്ത, മദ്രാസ്, കാണ്‍പൂര്‍, ബോംബേ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയില്‍ നിലവില്‍ വന്നതായി ‘വന്ദേമാതരം’ പത്രത്തിലൂടെ പ്രഖ്യാപിക്കപ്പെട്ടു. ആദ്യ സമ്മേളനം മൂന്നു മാസത്തിനുള്ളില്‍ ചേരുമെന്നും സത്യഭക്ത പ്രഖ്യാപിച്ചു. അതേ വര്‍ഷം ജൂലൈ മാസത്തില്‍ കോമിന്റേണിന്റെ ഭാഗമായി ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ മാസത്തില്‍ ആദ്യ സമ്മേളനം ചേരാനായില്ല. ഒരു വര്‍ഷം വൈകി ഡിസംബര്‍ അവസാനമാണ് ആദ്യ യോഗം കാണ്‍പൂരില്‍ ചേര്‍ന്നത്.

എന്നാല്‍ ശിങ്കാരവേലു ചെട്ടിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആദ്യ യോഗം തന്നെ പിളര്‍പ്പിലാണ് അവസാനിച്ചത്. എന്നത്തെയും പോലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് ദഹിക്കാത്ത ദേശീയത എന്ന ആശയം തന്നെയാണ് ജനിക്കുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിയെ പിളര്‍ത്തിയത്. യോഗം വിളിച്ചു ചേര്‍ത്ത സത്യഭക്ത, ശിങ്കാരവേലു ചെട്ടിയാര്‍, ഹസ്രത്ത് മൊഹാനി എന്നിവര്‍ക്കൊക്കെ പാര്‍ട്ടി സ്വതന്ത്രമായി ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് നിലകൊള്ളണമെന്ന ആശയക്കാരായിരുന്നു.  

കോമിന്റേണില്‍ നിന്ന് ഇന്ത്യന്‍ പാര്‍ട്ടി സ്വാതന്ത്ര്യം നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. ‘കമ്മ്യൂണിസ്റ്റ് പാതയില്‍ ഇന്ത്യന്‍ പാര്‍ട്ടിയും സോവിയറ്റ് പാര്‍ട്ടിയും സഹയാത്രികരാണ്. അല്ലാതെ നാം അവരുടെ അടിമകളല്ല’ മൊഹാനി പ്രഖ്യാപിച്ചു. ‘റഷ്യയില്‍ സ്വീകരിച്ച ബോള്‍ഷെവിസമല്ല ഇന്ത്യയില്‍ വേണ്ടത്. ഇന്ത്യ റഷ്യയല്ല.’ ചെട്ടിയാരുടെ സുചിന്തിതമായ അഭിപ്രായവും ഇതായിരുന്നു.  

എന്നാല്‍ എസ്. വി ഘാട്ടേ, കെ.എന്‍ ജോഗലേക്കര്‍ തുടങ്ങിയവര്‍ക്ക് കോമിന്റേണുമായി പിരിയുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. എം.എന്‍ റോയിയ്‌ക്കും ഇതേ അഭിപ്രായമായിരുന്നു.. “It would be betrayel if the communist fall to recognise the international character of class-struggle. A National communist is an enemy of the proletariate.” (Communist and Socialist Movement in India: A Critical Account, Chandrika Singh Page 59) ദേശീയ ചിന്തയുള്ള കമ്മ്യൂണിസ്റ്റ്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ ശത്രുവാണെന്ന എം.എന്‍ റോയിയുടെ അഭിപ്രായത്തിനാണ് യോഗത്തില്‍ മുന്‍തൂക്കം കിട്ടിയത്.

പാര്‍ട്ടിയുടെ പേര് എന്തായിരിക്കണമെന്ന കാര്യത്തിലും രൂക്ഷമായ അഭിപ്രായ വ്യത്യാസം യോഗത്തിലുണ്ടായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേര് സ്വീകരിക്കണമെന്ന് സത്യഭക്ത അഭിപ്രായപ്പെട്ടപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന പേരാണ് വേണ്ടതെന്ന് ഘാട്ടേ നിലപാട് സ്വീകരിച്ചു. അന്തര്‍ദേശീയ തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പേരിടുന്ന രീതി ഇവിടെയും വേണമെന്നായിരുന്നു ഘാട്ടേയുടെ അഭിപ്രായം. എന്നാല്‍ വൈദേശികമായ രീതി മാറ്റി സ്വന്തം രീതി സ്വീകരിക്കണമെന്ന് സത്യഭക്തയുടെ സംഘം ആവശ്യപ്പെട്ടു. ഇവിടെയും സത്യഭക്തയുടെ ‘ദേശീയ’ കാഴ്ചപ്പാട് പരാജയപ്പെട്ടു.

അതോടെ നാഷണല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് സത്യഭക്ത ഉപചാരം ചൊല്ലി പിരിഞ്ഞു. ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ബോംബെ ആസ്ഥാനമായി 1925 ഡിസംബര്‍ 26 ന് രൂപംകൊണ്ടു. സച്ചിദാനന്ദ് വിഷ്ണു ഘാട്ടേ എന്ന എസ്. വി ഘാട്ടേ ആദ്യ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ പിളര്‍ന്ന് രൂപം കൊള്ളുന്ന ആദ്യ ഇന്ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടിയായി സിപിഐ ഇന്ത്യന്‍ മണ്ണില്‍ പിച്ച വെക്കാന്‍ തുടങ്ങി

Tags: cpmകമ്മ്യൂണിസ്റ്റ് പാര്‍ട്ടിനാഗപൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

Kerala

മുഖ്യമന്ത്രി ഹെലികോപ്ടറില്‍ പോയത് ഭാര്യാപിതാവിനെ കാണാന്‍ തന്നെയെന്ന് എം വി ഗോവിന്ദന്‍, സി പി ജോണ്‍ കേരളത്തിലെ സ്ത്രീകളെ ആകെ അപമാനിച്ചു

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 4 സി പി എം പ്രവര്‍ത്തകര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.