ഹൈദരാബാദ്: 2016 തെരഞ്ഞെടുപ്പിലെ വെറും നാലു സീറ്റില്‍ നിന്ന് നൂറിലേക്ക് അതിശയകരമായ കുതിച്ചുകയറ്റം. ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പേറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി കാട്ടിയത് വിസ്മയകരമായ മുന്നേറ്റം. ടിആര്‍എസിനും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിനും മാത്രം വേരോട്ടം ഉണ്ടായിരുന്ന മുനിസിപ്പല്‍ കോര്പ്പേറനിലാണ് ബിജെപി വലിയ മുന്നേറ്റം നടത്തിയത്.
ഒവൈസിക്ക് ജനപിന്തുണയുണ്ടായിരുന്ന പല സീറ്റുകളും ബിജെപി പിടിച്ചെടുത്തു. മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങളില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. ഒവൈസിയെ സ്വന്തം മടയില്‍ കയറി മലര്‍ത്തിയടിച്ചാണ് ബിജെപി പകരം വീട്ടുന്നത്. ഇതിനാകട്ടെ ചുക്കാന്‍ പിടിച്ചത് ബിജെപിയുടെ മൂന്ന് പ്രമുഖ നേതാക്കളും. അമിത് ഷാ, ജെ.പി. നദ്ദ, യോഗി ആദിത്യനാഥ് എന്നിവര്‍ക്കായിരുന്നു മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതല. നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ വര്‍ധിത വീര്യത്തോടെയിരുന്നു ഇവരുടെ പ്രചാരണം.
മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളുടെ പ്രചാരണവും രാജ്യത്തിന്റെ സുരക്ഷയുമായിരുന്നു ഇവര്‍ ജനങ്ങളിലെത്തിച്ചത്. വര്‍ഗീയ കാര്‍ഡ് ഇറക്കിയുള്ള ഒവൈസിയുടെ പ്രചാരണത്തിന് രൂക്ഷമായ മറുപടിയാണ് ബിജെപി നേതാക്കള്‍ നല്‍കിയത്. ജനം അത് ഏറ്റെടുത്തു എന്നു വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ബിജെപിയുടെ വലിയ മുന്നേറ്റം. ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് ആയതിനാല്‍ ഇന്നു വൈകിട്ടോടെ മാത്രമേ അന്തിമഫലം പുറത്തുവരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: