കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്നത് വന്‍ അഴിമതിയെന്ന് വ്യക്തമാക്കി സിബിഐ. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങിയില്ലെന്നും സിബിഐ അന്വേഷണ സംഘം. തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് പ്രോസിക്യൂഷന് അനുമതി നിഷേധിച്ചതെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. മുന്‍ എംഡി കെ എ രതീഷും, മുന്‍ ചെയര്മാന് ആര് ചന്ദ്രശേഖറും അടക്കമുള്ളവര്‍ അഴിമതിക്കായി ഗൂഡാലോചന നടത്തിയെന്നും സിബിഐ പറയുന്നു. സര്‍ക്കാര്‍ പ്രോസിക്യൂഷന് അനുമതി നല്കിയില്ലെങ്കിലും മുന്നോട് പോകാനാണ് സിബിഐ തീരുമാനം.
ഒന്നാം പ്രതിയും കശുവണ്ടി വികസന കോര്പ്പറേഷന് മുന്‍ എംഡിയുമായ കെ എ രതീഷ്, മൂന്നാം പ്രതിയും മുന്‍ ചെയര്‍മാനുമായ ഐഎന്‍ടിയുസി നേതാവ് ആര് ചന്ദ്രശേഖര്‍ എന്നിവരടക്കമുളള പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയുളള സിബിഐയുടെ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ തളളിയിരുന്നു.
തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷന് അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നല്കിയ മറുപടി. 500 കോടിയിലേറെ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: