കൊച്ചി : കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ കാര്‍ഷിക ബില്‍. കര്‍ഷകര്‍ക്ക് അവര്‍ മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്ന് ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുവരുത്തുന്നുണ്ട്. കര്‍ഷക സമരത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയാണെന്നും സംവിധായകന് മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പൂര്‍ണമായും കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന ഒരു നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. അതും കര്ഷകന് ലാഭം കിട്ടുന്ന തരത്തിലാണ്. എന്തായാലും കര്ഷകന് മുടക്കുന്ന പണം നഷ്ടപ്പെടില്ലെന്നും ഇതില്‍ ഉറപ്പ് വരുത്തുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ പണം തന്നില്ലെങ്കില്‍ അത് ചോദ്യം ചെയ്യാനുള്ള പ്രവണതയുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും കര്‍ഷകര സമരക്കാര്‍ ആവശ്യപ്പെടുന്നുണ്ട്. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാലും സമരം അവസാനിക്കാന്‍ പോകുന്നില്ല. രാഷ്ട്രീയ അജണ്ടയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകര്‍ എന്ന് പറഞ്ഞാല്‍ ഉയര്‍ന്ന അഭിമാനമുള്ളവരാണ്. പട്ടാളത്തിലാണ് എന്ന് പറയുന്നത് പോലെയാണ് കര്‍ഷകരാണെന്ന് പറയുന്നത്. കൃഷി തുടങ്ങും മുമ്പ് വിളയ്ക്ക് ഒരു വില ഉറപ്പിക്കും അതാണ് പുതിയ നിയമത്തിലൂടെ ഉറപ്പ് വരുത്തുന്നത്.
ഉദാഹരണത്തിന് ആദ്യം ഉള്ളിക്ക് 20 രൂപ ഉറപ്പിക്കുന്നു. വിളവെടുക്കുമ്പോള്‍ അന്ന് ഉള്ളി വില 10 രൂപ ആണെങ്കിലും കര്ഷകന് 20 രൂപ കിട്ടും. അന്ന് 25 രൂപ ആണെങ്കില്‍ പക്ഷേ ഉറപ്പിച്ച 20 രൂപയെ ലഭിക്കൂ. പക്ഷേ അവിടെ കര്‍ഷകന്റെ ലാഭം ഉറപ്പാക്കുന്നുണ്ട്. ഈ തുക നല്‍കേണ്ടത് കോര്‍പ്പറേറ്റുകളുടെ പൂര്‍ണ ഉത്തരവാദിത്തം ആയിരിക്കുമെന്ന് ഇതില്‍ പ്രതിപാദിക്കുന്നില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഇതിന് മറുപടി നല്കിയാലും സമരത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നും മേജര്‍ രവി അറിയിച്ചു.
ഇതോടൊപ്പം സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന ജീവകാരുണ്യ പദ്ധതിയെ കുറിച്ചും അദ്ദേഹം പങ്കുവെച്ചു. പാവപ്പെട്ടവര്‍ക്കുവേണ്ടി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായി ചേര്‍ന്ന് മെച്ചപ്പെട്ട് ചികിത്സയും അതിനായുള്ള സാമ്പത്തിക സഹായവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: