Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വര്‍ണ വിസ്മയത്തില്‍ ആകൃഷ്ടരായി ആവളപ്പാണ്ടിയിലെ പൂക്കള്‍ പറിച്ചുകൊണ്ടുപോയി നട്ടാല്‍ പണി കിട്ടും; ഉടന്‍ നീക്കം ചെയ്യണമെന്നും വിദഗ്ധര്‍

യന്ത്രസഹായത്തോടെ പറച്ചുനീക്കി നശിപ്പിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗം. തൊഴിലുറപ്പ് ഉള്‍പ്പെടയുള്ള ജോലിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യുന്നത് പരിഗണിക്കണമെന്ന് വിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 05:28 pm IST
in Kerala

പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്‌ക്കടുത്തുള്ള ആവളപ്പാണ്ടിയില്‍ ജലസ്രാതസ്സുകളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച പിങ്ക് നിറത്തിലുള്ള പൂക്കള്‍ വലിയ രീതിയില്‍ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസ്തുത സസ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച വിദഗ്ദര്‍ പായലുകള്‍ നീക്കം ചെയ്യണമെന്ന് അറിയിച്ചിരിക്കുകയാണ്.

കാര്‍ഷിക സര്‍വകലാശാലയ്‌ക്ക് കീഴിലെ വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലെ പ്രൊഫസര്‍ ഡോ. പി. പ്രമീള, അമ്പലവയല്‍ കൃഷിവിജ്ഞാന കേന്ദ്രം സസ്യരോഗ വിഭാഗം ശാസ്ത്രജ്ഞയും പേരാമ്പ്ര ബ്ലോക്കുതല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിലെ നോഡല്‍ ഓഫീസറുമായ ഡോ. സഞ്ജു ബാലന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍. ബിന്ദു, ചെറുവണ്ണൂര്‍ കൃഷി ഓഫീസര്‍ മുഹമ്മദ് അനീസ് എന്നിവരാണ് സ്ഥലത്ത് പരിശോധന നടത്തിയത്.

വിദഗ്ദരുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തിലെയും കൃഷി ഓഫീസര്‍മാരുടെ യോഗവും കൃഷിവകുപ്പ് വിളിച്ചുചേര്‍ത്തു. ആവളപ്പാണ്ടിയില്‍ പൂക്കാഴ്ച കാണാനെത്തുന്ന സന്ദര്‍ശകര്‍ പായല്‍ പറിച്ചെടുത്ത് മറ്റിടങ്ങളില്‍ കൊണ്ടുപോയി നട്ടാല്‍ അത് കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ബോധവത്കരണം നടത്തണമെന്നും വിദഗ്ദര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധനയ്‌ക്കായി സസ്യത്തിന്റെ സാംപിളുകളും സംഘം ശേഖരിച്ചു.

അനുകൂല സാഹചര്യത്തില്‍ അതിവേഗം വ്യാപിക്കുന്നതായതിനാല്‍ പായലുകള്‍ വൈകാതെ തന്നെ നീക്കം ചെയ്യാന്‍ നടപടിയെടുക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. യന്ത്രസഹായത്തോടെ പറച്ചുനീക്കി നശിപ്പിക്കുന്നതാണ് അനുയോജ്യമായ മാര്‍ഗം. തൊഴിലുറപ്പ് ഉള്‍പ്പെടയുള്ള ജോലിയില്‍ ഉള്‍പ്പെടുത്തി നീക്കം ചെയ്യുന്നത് പരിഗണിക്കണം. നല്ല അമ്ലത്വമുള്ള (പിഎച്ച് മൂല്യം അഞ്ച്) ജലത്തിലാണ് ഈ ജലസസ്യം നന്നായി വളരുന്നതെന്ന് കാര്‍ഷിക വിദഗ്ധര്‍ വിശദീകരിച്ചു.

കുമ്മായം വിതറി പായല്‍ നശിക്കുന്നുണ്ടോ എന്നുള്ള കാര്യം പരീക്ഷിച്ചു നോക്കാം എന്നും സംഘം അറിയിച്ചു. തോടായതിനാല്‍ കളനാശിനികള്‍ തളിക്കുന്നത് പ്രായോഗികമല്ല. കുറച്ചുകാലമായി തോട് ശുചീകരിക്കാത്തത് മുള്ളന്‍പായലിന് അനുകൂല ഘടകമായിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.

പടര്‍ന്നു നില്‍ക്കുന്ന ഇലകളും വെളുപ്പും പിങ്കും നിറത്തിലുള്ള പൂക്കളുമായി മനോഹര കാഴ്ചയൊരുക്കി ജലസ്രോതസ്സുകളില്‍ പടര്‍ന്നു പിടിക്കുന്ന, മുള്ളന്‍ പായല്‍ എന്ന് നാട്ടില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ യഥാര്‍ത്ഥ പേര് കബോംബ അക്വാട്ടിക്ക എന്നാണ്. ജലസ്രോതസ്സുകളിലെ സ്വാഭാവിക ജൈവസമ്പത്തിനെ വലിയ രീതിയില്‍ നശിപ്പിക്കുന്ന സസ്യമാണിത്.

ശുദ്ധജലത്തിലോ തടാകങ്ങളിലോ നദികളിലോ നേരിയ ജലപ്രവാഹമുള്ള ഇടങ്ങളിലോ ആണ് കബോംബ വളരുന്നത്. അഞ്ചോ പത്തോ ചെടികള്‍ ആയി വളരാന്‍ തുടങ്ങുന്ന കബോംബ പാരിസ്ഥിതികമായി അനുകൂല സാഹചര്യങ്ങള്‍ കിട്ടിയാല്‍ തഴച്ചു വളരാന്‍ തുടങ്ങും. ചിലപ്പോള്‍ വര്‍ഷങ്ങളോളം എടുത്ത് ജലസ്രോതസ്സിനെ മുഴുവനായും മൂടുന്ന രീതിയിലേക്കായിരിക്കും ഇതിന്റെ വളര്‍ച്ച.

ജലസ്രോതസ്സിന്റെ പന്ത്രണ്ട് അടിയോളം താഴ്ചയില്‍ സസ്യം വളരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മറ്റ് ദുര്‍ബല സസ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുകയും അവയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്ന രീതിയിലേക്കാണ് കബോംബ വളരുക. ഒപ്പം വളരുന്ന ചെടികളെ മാത്രമല്ല, ഈ സസ്യത്തിന്റെ വേരുകളില്‍ മുട്ടയിട്ട് പ്രജനനം നടത്തുന്ന സ്വാഭാവിക മത്സ്യങ്ങളുടെ പ്രജനനം കുറയുന്നതിനും കബോംബയുടെ വളര്‍ച്ച കാരണമാവും. ജലസംഭരണ ശേഷി കുറയുന്നതിനും ഇത് വഴിയൊരുക്കും. കബോംബയുടെ വെള്ളത്തിനടിയിലുള്ള കാണ്ഢവും ഇലകളും വിനോദ ജല ഉപയോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും.

വളരുന്ന ഘട്ടത്തില്‍ കബോംബ കളയായി അടിഞ്ഞു കൂടി സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ജലസ്രോതസ്സിന്റെ ഒഴുക്കിനെ ഇല്ലാതാക്കുകയും ചെയ്യും. ആക്രമണോത്സുകത, വ്യാപനത്തിനുള്ള സാധ്യത, സാമ്പത്തികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങള്‍ എന്നീ സ്വാഭാവങ്ങള്‍ മൂലം ഓസ്‌ട്രേലിയയിലെ ഏറ്റം മോശം സസ്യങ്ങളിലൊന്നായാണ് കബോംബയെ കാണുന്നത്.

ഓസ്‌ട്രേലിയയിലെ കിഴക്കന്‍ തീരങ്ങളില്‍ ഒട്ടനവധി ജലപാതകളെ ഈ കള നശിപ്പിച്ചുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സസ്യങ്ങള്‍ നശിക്കുമ്പോള്‍ ഉണ്ടാകുന്ന വിഘടന പ്രക്രിയ ഓക്‌സിജന്‍ കുറക്കുന്നതിനും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാവും. കേരളത്തില്‍ പമ്പാ നദിയുടെ പല കടവുകളും ഈ കള കാരണം ഉപയോഗശൂന്യമാവുകയും നശിക്കുകയും ചെയ്തിട്ടുണ്ട്.

Tags: krishiFlowerkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

Kerala

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സംഘശതാബ്ദിയോടനുബന്ധിച്ച് ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സംഘടിപ്പിച്ച പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍പ്രമുഖ് സുനില്‍ ആംബേകര്‍ സംസാരിക്കുന്നു. മഹാനഗര്‍ സംഘചാലക് ഡോ. സി.ആര്‍.മഹിപാല്‍, വിഭാഗ് സംഘചാലക് യു. ഗോപാല്‍മല്ലര്‍ എന്നിവര്‍ സമീപം
Kerala

ആര്‍എസ്എസ് പ്രവര്‍ത്തിച്ചത് രാഷ്‌ട്രസ്വത്വം ജനജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍: ആംബേക്കര്‍

Kerala

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

പുതിയ വാര്‍ത്തകള്‍

23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേ ഒരു ഭാര്യയാണ് ഞാൻ ; ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയുമായവൾ അല്ല

ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ഞാൻ ;ലക്ഷ്മിപ്രിയ

ഇരിട്ടി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ ദർശനം നടത്തി ഉണ്ണി മുകുന്ദൻ ; സ്വീകരിച്ച് വത്സൻ തില്ലങ്കേരി

ഉള്‍നാടന്‍ മത്സ്യങ്ങള്‍ കുറയുന്നു: കാരണം കണ്ടെത്താതെ മത്സ്യവകുപ്പ്, മത്സ്യതൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിൽ

സമരത്തിനിടെ പോലീസിനെ ബ്ലേഡ് കൊണ്ട് ആക്രമിക്കാൻ എസ്‌എഫ്‌ഐ ശ്രമം; സ്ഥലത്ത് നിന്നും ബ്ലേഡുകൾ കണ്ടെടുത്തു

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

ഇത് കേസ് കൊടുത്തവർക്ക് കിട്ടിയ തിരിച്ചടി : വീണ്ടും സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെന്ന് മേയർ ; തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് കോടതി പറഞ്ഞിട്ടില്ല

മോദിയുടെ കമന്റ് ബോക്സിൽ നിറഞ്ഞ് മലയാളികൾ;ശ്രീ നരേന്ദ്ര മോദിജിയുമായി നടത്തിയ കൂടിക്കാഴ്ച അവ്സ്മരണീയം; മമ്മൂട്ടി

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.