Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാഴാനിയില്‍ ഇനി വികസനമെത്തുമോ

ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ വികസന പദ്ധതികളില്‍ രാഷ്‌ട്രീയ വിവേചനമുണ്ടായതായി ജനങ്ങള്‍. തെക്കുംകര, മാടക്കത്തറ, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍), പാണഞ്ചേരി (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാഴാനി ഡിവിഷന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനായിട്ട് പോലും വാഴാനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രമേ നടന്നിട്ടുള്ളൂവെന്ന് ജനങ്ങള്‍

Janmabhumi Online by Janmabhumi Online
Dec 1, 2020, 03:20 pm IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ജില്ലാ പഞ്ചായത്ത് വാഴാനി ഡിവിഷനില്‍ വികസന പദ്ധതികളില്‍ രാഷ്‌ട്രീയ വിവേചനമുണ്ടായതായി ജനങ്ങള്‍. തെക്കുംകര, മാടക്കത്തറ, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍), പാണഞ്ചേരി (2 വാര്‍ഡുകള്‍) ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വാഴാനി ഡിവിഷന്‍. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഡിവിഷനായിട്ട് പോലും വാഴാനിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പേരിനു മാത്രമേ നടന്നിട്ടുള്ളൂവെന്ന് ജനങ്ങള്‍ പറയുന്നു. പദ്ധതികളില്‍ രാഷ്‌ട്രീയം കലര്‍ത്തിയതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിച്ചില്ല. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള പദ്ധതികള്‍ മാത്രമേ ഡിവിഷനില്‍ നടപ്പാക്കിയിട്ടുള്ളൂ.  

എല്ലാ പദ്ധതികളിലും ജില്ലാ പഞ്ചായത്ത് സ്വജനപക്ഷപാതം കാണിച്ചു. കാര്‍ഷിക-മലയോര മേഖലയായ വാഴാനിയില്‍ കൃഷിയ്‌ക്ക് സഹായകരമായ പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. വികസനമെന്നത് വാഗ്ദാനത്തിലും പ്രഖ്യാപനത്തിലും മാത്രമായി ചുരുങ്ങി. സ്ഥലവും വീടുമല്ലാത്ത നിരവധി പേര്‍ ഇപ്പോഴും ഡിവിഷനിലുണ്ട്. 

നൂറുക്കണക്കിന് കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നത്. നിരവധി ഗ്രാമീണ റോഡുകള്‍ ശോചനീയാവസ്ഥയിലാണ്. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വേനല്‍ക്കാലത്ത് വിവിധ സ്ഥലങ്ങളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമമാണെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ മേരി തോമസാണ് വാഴാനിയെ നിലവില്‍ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* കാര്‍ഷിക-മലയോര മേഖലയെ പൂര്‍ണമായും തഴഞ്ഞു. കാര്‍ഷിക മേഖലയില്‍ യാതൊരുവിധ പദ്ധതിയും നടപ്പാക്കിയില്ല

* ഡിവിഷനിലെ 20ഓളം പട്ടികജാതി കോളനികള്‍ വികസനമെത്താതെ കിടക്കുന്നു. കോളനികളിലൊന്നിലും അടിസ്ഥാന സൗകര്യങ്ങളെത്തിക്കാനായിട്ടില്ല.

* വാഴാനി-ചെപ്പാറ-പത്താഴക്കുണ്ട്-പൂമല കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനം വാഗ്ദാനത്തിലൊതുങ്ങി

* മലയോര മേഖലയായ കുണ്ടുകാട് -കട്ടിലപൂവം പ്രദേശത്തെ അവഗണിച്ചു

* വാഴാനി നീന്തല്‍ കുളത്തിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് കിടക്കുന്നു. മാലിന്യ കേന്ദ്രമായി തീര്‍ന്ന നീന്തല്‍കുളം ഇപ്പോള്‍ ഉപയോഗശൂന്യമായി

* കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ ഡിവിഷനില്‍ കടുത്ത കുടിവെള്ള പ്രശ്‌നം. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍

* കേന്ദ്ര ഫണ്ടുകള്‍ വിനിയോഗിച്ചുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കിയില്ല

* വാഴാനി ഡാം ടൂറിസം കേന്ദ്രം ശോചനീയാവസ്ഥയില്‍.

* കലാ-കായിക-സാംസ്‌കാരിക മേഖലകളില്‍ ഫണ്ട് വിനിയോഗിച്ചില്ല. നിലവിലുള്ള ഗ്രൗണ്ടുകള്‍ ശോചനീയാവസ്ഥയില്‍.

* വാഴാനി ആദിവാസി കോളനിയോട് അവഗണന. കോളനിയിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമല്ല.

* താണിക്കുടം-കരുമത്ര റോഡ് വീതി കൂട്ടല്‍ പ്രവൃത്തി നിയമകുരുക്കില്‍. പദ്ധതിയുടെ ഭാഗമായി സ്ഥലം അളവ് പോലും പൂര്‍ത്തിയായിട്ടില്ല

* വാഴാനിയില്‍ 43 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ഐബി പൊട്ടിപൊളിഞ്ഞ് കാടു കയറി കിടക്കുന്നു

* മാടക്കത്തറയിലെ കാര്‍ഷിക-നഴ്‌സറി മേഖലയ്‌ക്കായി യാതൊരു പദ്ധതികളും നടപ്പാക്കിയില്ല

* വാഴാനി ആദിവാസി കോളനിയുടെ ശോചനീയാവസ്ഥയ്‌ക്ക് നടപടിയെടുത്തില്ല

* ഡിവിഷനില്‍ നിരവധി റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യല്ലാതെ കിടക്കുന്നു

എല്‍ഡിഎഫ് അവകാശവാദം

* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം 15 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

* 5 കോടി 86 ലക്ഷം രൂപ ചെലവഴിച്ച് തെക്കുംകര-വട്ടായി കുടിവെള്ള പദ്ധതി നടപ്പാക്കി

* കാര്യാടും കല്ലുകൂട്ടത്തും  മിനി ഹൈമാസ്റ്റുകള്‍ സ്ഥാപിച്ചു

* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 50 ലക്ഷം രൂപ ചെലവില്‍ സ്റ്റേഡിയം നിര്‍മ്മിച്ചു

* കാര്‍ഷിക മേഖലയില്‍ 1 കോടി 50 ലക്ഷം രൂപയുടെ പദ്ധതികള്‍

* കരുമത്രയില്‍ 25 ലക്ഷം രൂപ ചെലവില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ വിശ്രമ കേന്ദ്രം തുറന്നു

* താമരകുളം നവീകരണത്തിന് 25 ലക്ഷം രൂപയും ശങ്കരംകുളം നവീകരണത്തിന് 28 ലക്ഷം രൂപയും അനുവദിച്ചു

* 1 കോടി രൂപ വിനിയോഗിച്ച് വാഴാനി-കല്ലംപാറ കനാല്‍ ബണ്ട് റോഡ് നിര്‍മ്മിച്ചു

* കല്ലംകൂട്ടം-മലാക്ക റോഡ് 1 കോടി 5 ലക്ഷം രൂപ ചെലവഴിച്ച് വീതികൂട്ടി ഗതാഗതയോഗ്യമാക്കി

* അത്താണി-പത്താഴക്കുണ്ട് ഡാം റോഡ് 71 ലക്ഷം രൂപ ചെലവില്‍ റീടാറിങ് നടത്തി

* 30 ലക്ഷം രൂപ വിനിയോഗിച്ച് പാണഞ്ചേരി മുടിക്കോട് കുടിവെള്ളപദ്ധതി ആരംഭിച്ചു

* മച്ചാട് ഗവ.എച്ച്എസ്എസില്‍ 57 ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍

* മാടക്കത്തറയില്‍ പ്രളയത്തില്‍ തകര്‍ന്ന മേഖലയ്‌ക്ക് 25 ലക്ഷം രൂപ അനുവദിച്ചു

* 30 ലക്ഷം രൂപ ചെലവില്‍ വാഴാനി ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കി

* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 40 ലക്ഷം ചെലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മ്മിച്ചു

* മാടക്കത്തറയില്‍  40 ലക്ഷം  രൂപ വിനിയോഗിച്ച് പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി

* മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ 12 അങ്കണവാടികള്‍ നിര്‍മ്മിച്ചു

* പുന്നംപറമ്പ്, മാടക്കത്തറ ലൈബ്രറികള്‍ക്കായി മൊത്തം 1 ലക്ഷം രൂപയുടെ ഫര്‍ണീച്ചര്‍ നല്‍കി

Tags: electiondevelopment
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

World

പാക് അധീന കശ്മീരിനെ പാടെ അവഗണിച്ച് പാകിസ്ഥാൻ : താഴ്‌വരയിലേക്കുള്ള ബജറ്റ് 16 ശതമാനം വെട്ടികുറച്ച് ഷഹബാസ് ഷെരീഫ് 

Kerala

അൻവറിന്റെ പത്രിക തള്ളി; തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല, സ്വതന്ത്രനായി ജനവിധി തേടാം

Kerala

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

Kerala

നിലമ്പൂരില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ കെ സുധാകരനും രമേശ് ചെന്നിത്തലയും

പുതിയ വാര്‍ത്തകള്‍

ബക്രീദ് ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി ; ആശംസകൾ അറിയിച്ചത് ഫേസ്ബുക്കിലൂടെ

പാകിസ്ഥാനിലെ പെഷവാറിൽ മാരകമായ സ്ഫോടനം, മുൻ കേന്ദ്രമന്ത്രി കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

മാരിടൈം സൈബർ സെക്യൂരിറ്റിയിൽ ഡോക്ടറേറ്റ് നേടി

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies