തിരുവനന്തപുരം: തിരുവനന്തപുരം നഗരഹൃദയമായ വഞ്ചിയൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വിവാദമായിരുന്നു. നിലവിലെ കൗണ്‍സിലര്‍ ബാബുവിന്റെ മകള്‍ ഗായത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രശ്നമായത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ശേഷം പേരിന്റെ മുന്നില്‍ നിന്ന് സഖാവ് ഒഴിവാക്കി പോസ്റ്ററുകള്‍ വന്നതും പേരിനൊടുവില്‍ നായര്‍ വാലുകൂടി ചേര്‍ത്തതും കൂടുതല്‍ പ്രശ്നമായിരിക്കുകയാണ്.
ആദ്യ പോസ്റ്ററുകളിലും നോട്ടീസുകളിലും ‘സഖാവ്. ഗായിത്രി ബാബു’ എന്നായിരുന്നു. ഇപ്പോളത് ‘ ഗായത്രി എസ് നായര്‍ ‘ എന്നാക്കി. സഖാവ് എന്ന കമ്മ്യുണിസ്റ്റുകളുടെ അഭിമാന സംബോധനയും സഖാവായ അച്ഛന്റെ പേരും മാറ്റി. ജാതി വാലായ നായര്‍ പകരം വന്നു.
സഖാവ് എന്നു പറഞ്ഞും ബാബുവിന്റെ പേരും പറഞ്ഞും വീടുകളിലെത്താന്‍ ബുദ്ധിമുട്ടുള്ളതുമാണ് പേരുമാറ്റത്തിനു പിന്നിലെന്നാണ് പ്രതിപക്ഷ ആരോപണം.
അപരയായി മറ്റൊരു ഗായത്രി എത്തിയതോടെ ഗായത്രിയുടെ പേര് തെരഞ്ഞെടുപ്പ് കമ്മീഷന് ഗായത്രി എസ് നായര്‍ എന്നാക്കി മാറ്റുകയായിരുന്നു എന്ന തൊടു ന്യായം പറയുകയാണ് സിപിഎം. ഒരേ പേരുവന്നാല്‍ സ്ഥാനാര്‍ത്ഥികളോട് ആലോചിച്ച് മാറ്റാറുണ്ട്. ഇവിടെ എം എസ് ഗായത്രി എന്നൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുണ്ട്. ബാബു എന്നതു തന്നെയായിരുന്നു തിരിച്ചറിയാന്‍ എളുപ്പം എന്നിരിക്കെ ‘എസ് നായര്‍’ കൂട്ടി ചേര്‍ത്തത് ദുരുദ്ദേശം.. ഇവിടെ കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് അപരന്മാര് വീതമുണ്ട്.
നേരത്തെ ഭാര്യയുടെ ധൂര്‍ത്തിന്റെ പേരില്‍ പഴികേട്ട വഞ്ചിയൂര്‍ ബാബു ഇപ്പോള്‍ മകളുടെ പേരിലും വിവാദത്തിലായിരിക്കുകയാണ്..
ബാബുവിന്റെ ഭാര്യ സാക്ഷരതാ മിഷന് ഡയറക്ടര്‍ പി.എസ്.ശ്രീകല കോവിഡ് കാലത്ത് ലക്ഷങ്ങള്‍ മുടക്കി കാര്‍ മോടിപിടിപ്പിച്ചത് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിനായി ദേശാഭിമാനിയില്‍ പരസ്യം നല്‍കിയതിനു മാത്രം 40,000 ചെലവിട്ടു. മാധ്യമ പ്രവര്‍ത്തകരെ തല്ലിയതുള്‍പ്പെടെ വിവിധ വിഷയങ്ങളിലും ബാബു പാര്‍ട്ടിക്ക് തലവേദനയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: