തൃശൂര്‍: കൊവിഡ് രോഗികളും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരും വോട്ടവകാശം വിനിയോഗിക്കുന്നതിന് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ എസ്. ഷാനവാസ് അഭ്യര്‍ത്ഥിച്ചു. സ്പെഷ്യല്‍ ബാലറ്റിന് അര്‍ഹതയുള്ളവര്‍ അവരവരുടെ തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് വാര്‍ഡ്, ഡിവിഷന്, വോട്ടര്‍ പട്ടികയിലെ പാര്‍ട്ട് നമ്പര്‍, സീരിയല്‍ നമ്പര്‍ എന്നിവ അറിഞ്ഞു വയ്ക്കണം. തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്ന് ബന്ധപ്പെടുമ്പോള്‍ ഈ വിവരങ്ങള്‍ കൃത്യമായി നല്കാന് ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: