കല്‍പ്പറ്റ: ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് ആയ പി.വി. ന്യൂട്ടന് ജില്ലാ പഞ്ചായത്തിലെ മുട്ടില്‍ ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്. രാഷ്ട്രീയത്തിനുപരി സാമൂഹിക സാംസ്കാരിക രംഗത്തുള്ള വ്യക്തിപ്രഭാവമാണ് ന്യൂട്ടനെ വ്യത്യസ്തനാക്കുന്നത്. ചെറുപ്പത്തില്‍തന്നെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട അദ്ദേഹം സംഘ പ്രവര്‍ത്തനത്തിലൂടെയാണ് സാമൂഹിക രംഗത്തെത്തുന്നത്.
ശാഖ മുഖ്യശിക്ഷക് ആയതിന് ശേഷം പന്ത്രണ്ടാം വയസ്സില്‍ രാഷ്ട്രീയത്തിലേക്ക്. ബിജെപി മുട്ടില്‍ ടൗണ്‍ കമ്മിറ്റി സെക്രട്ടറി, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ട്രഷറര്‍, മണ്ഡലം വൈസ് പ്രസിഡന്റ്, എന്നീ ചുമതലകള്‍ വഹിച്ചു. ഡബ്ലിയു എം ഒ യത്തീംഖാനയുടെ സാമൂഹ വിവാഹ കമ്മറ്റി കണ്‍വീനറായ ന്യൂട്ടന് മുട്ടില്‍ ജന ജാഗ്രത സമിതി അംഗവുമാണ്. അനധികൃത പിഎസ്സി നിയമനത്തിനെതിരെയുള്ള സമരം, ഓബിസി വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള സമരം എന്നിവക്ക് നേതൃത്വം നല്കി.
റെയില്‍വേക്ക് വേണ്ടി നടത്തിയ സമരത്തിലും രാത്രി യാത്ര നിരോധന സമരത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു. അടിസ്ഥാന ജനവിഭാഗത്തെ മറക്കുന്ന ഭരണസമിതിയാണ് ഇപ്പോഴുള്ളതെന്ന് ന്യൂട്ടന് പറയുന്നു. വനവാസി വിഭാഗങ്ങളിലും ജനറല്‍ വിഭാഗത്തില്‍ തന്നെയുള്ള സാമ്പത്തിക പിന്നാക്കം നില്ക്കുന്ന വര്‍ക്കും വികസനം എത്തിയിട്ടില്ല. താന്‍ ജയിക്കുകയാണെങ്കില്‍ വനവാസി വിഭാഗങ്ങള്‍ക്കും സാധാരണ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുക. എല്ലാ വിഭാഗക്കാരെയും ഒരുപോലെ കാണുമെന്നും എല്ലാവര്ക്കും വികസനം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷംഷാദ് മരക്കാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുഹമ്മദ് പഞ്ചാര എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: